കണ്ണൂരിന്റെ സ്പെഷ്യൽ കോക്‌ടെയ്ൽ ഫലൂദ നിങ്ങൾ കുടിച്ചിട്ടുണ്ടോ ?

കണ്ണൂരിന്റെ സ്പെഷ്യൽ കോക്‌ടെയ്ൽ ഫലൂദ നിങ്ങൾ കഴിച്ചിട്ടുണ്ടോ ? വളരെ ടേസ്റ്റിയായ ഈ ഡ്രിങ്ക് ഈ ഇഫ്താറിന് സ്പെഷ്യലായി തയ്യാറാകൂ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് ക്യാരറ്റ് വേവിച്ചതും, എട്ട് പീസ് ബധാം തൊലി കളഞ്ഞു വേവിച്ചതും, അതുപോലെ തന്നെ കുറച്ചു നട്ട് വേവിച്ചതും, എടുക്കുക. ഇവ മൂന്നും കൂടി കുക്കറിൽ ഒരുമിച്ചു ചേർത്ത് വേവിച്ചെടുക്കുക. ഇനി നല്ല പോലെ പഴുത്ത പപ്പായ അര കപ്പോളം എടുക്കുക.

ഇനി ഒരു കപ്പ് പാൽ ഫ്രീസറിൽ വെച്ച് ഐസാക്കി എടുക്കുക. ശേഷം നല്ല പോലെ തണുപ്പിച്ചെടുത്ത ഒരു കപ്പ് പാലും എടുക്കുക. എന്നിട്ട് ഏതെങ്കിലും ഐസ്ക്രീമും കൂടി എടുക്കുക. ഇനി ഒരു മിക്സിയുടെ ജാർ എടുക്കുക. ശേഷം ജാറിലേക്ക് വേവിച്ചു വെച്ചിട്ടുള്ള ക്യാരറ്റും, നട്ട്സും, ബദാമും, ചേർത്ത് കൊടുക്കുക. ശേഷം അതിനൊപ്പം എടുത്തു വെച്ചിട്ടുള്ള പപ്പായ പീസും ചേർക്കുക. ഇനി പാൽ ഐസും, തണുപ്പിച്ചെടുത്ത പാലും, ആറ് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർക്കുക.

ശേഷം രണ്ട് സ്‌കൂപ്പ് വാനില ഐസ്ക്രീമും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത ജ്യൂസിലേക്ക് കുറച്ചു കറുത്ത ഉണക്ക മുന്തിരിയും, കുറച്ചു നട്ട് ക്രഷ് ആക്കിയതും, കുറച്ചു അനാറും, ചേർത്ത് നന്നായി മിക്‌സാക്കുക. എന്നിട്ട് ഒരു സെർവിങ് ഗ്ലാസ്സിലേക്ക് മാറ്റുക. എന്നിട്ട് രണ്ട് സ്‌കൂപ്പ് ഐസ്ക്രീമും കൂടി മുകളിലായി വെച്ച് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ കണ്ണൂർ സ്പെഷ്യൽ കോക്‌ടെയ്ൽ ഫലൂദ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഫലൂദ തയ്യാറാക്കി നോക്കണേ. ശരീര ക്ഷീണത്തിനും ദാഹത്തിനും ഏറെ ഉത്തമമാണ് ഈ ഡ്രിങ്ക്. ഈ ഇഫ്താറിന് ഇതാകട്ടെ സ്പെഷ്യൽ ഡ്രിങ്ക്.

Leave a Reply

You cannot copy content of this page