നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു റെസിപ്പി ആണ് ഫിഷ് ഫ്രൈ. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി ഫിഷ് ഫ്രൈ തയ്യാറാക്കിയാലോ. പലയിടങ്ങളിലും പലരീതിയിലാണ് ഫിഷ് ഫ്രൈ തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഇന്ന് ഈ ഫിഷ് ഫ്രൈ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഏതു മീൻ കൊണ്ടും ഈ രീതിയിൽ മസാല ഉണ്ടാക്കി ഫിഷ് ഫ്രൈ തയ്യാറാക്കാവുന്നതാണ്. ആദ്യം ഏതു മീനാണ് ഫ്രൈ ചെയ്യുന്നത് ആമീൻ നല്ലപോലെ കഴുകി വൃത്തിയാക്കി വെള്ളം തോർത്തി എടുക്കുക. ഇവിടെ നെയ്മീനാണ് ഫ്രൈ ചെയ്യാനായി എടുത്തിട്ടുള്ളത്.
അഞ്ചു പീസ് മീനിന് വേണ്ട മസാലയാണ് തയ്യാറാക്കുന്നത്. ആദ്യം ഒരു ബൗളിലേക്ക് ഒന്നര ടേബിൾസ്പൂൺ മുളകുപൊടിയും, അര ടീസ്പൂൺ കുരുമുളക് പൊടിയും, ഒരു ടീസ്പൂൺ പെരിഞ്ജീരകം പൊടിച്ചതും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, അരമുറി നാരങ്ങയുടെ നീരും, നാരങ്ങ ഇല്ല എങ്കിൽ അൽപ്പം വാളൻപുളി പിഴിഞ്ഞ് വെള്ളം ചേർത്താലും മതിയാകും. എന്നിട്ട് ഇതിനൊപ്പം ഒരു ടീസ്പൂൺ നെയും കൂടി ചേർത്ത് ഇളക്കുക.
ഇനി നെയ്ക്ക് പകരം വെളിച്ചെണ്ണ ചേർത്താലും മതിയാകും. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് വെള്ളവും ചേർത്ത് നല്ലപോലെ മസാല മിക്സ് ആക്കി എടുക്കുക. ഇനി നല്ലപോലെ മസാല മിക്സ് ആക്കി കഴിഞ്ഞാൽ മീനിലേക്ക് ചേർത്ത് പിടിക്കുക. ശേഷം മീനിനെ
ഒരു മണിക്കൂറോളം റസ്റ്റ് ചെയ്യാനായി വയ്ക്കുക. ഒരു മണിക്കൂറിനുശേഷം ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക ശേഷം ചൂടായ വന്ന കടായിലേക്ക് കാൽ കപ്പ് വെളിച്ചെണ്ണ ചേർക്കുക.
ശേഷം എണ്ണ ചൂടായി വന്നാൽ മീൻ ചേർത്തു കൊടുക്കാം. മീൻ പൊരിക്കുമ്പോൾ മീഡിയം ഫ്ളൈമിലിട്ടു വേണം മീൻ ഫ്രൈ ആക്കി എടുക്കാൻ. ശേഷം ഒരു സൈഡ് മൂത്ത് വന്നാൽ തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് രണ്ടു സൈഡ് മൂപ്പിച്ചു കോരിയെടുക്കാം. ശേഷം ബാക്കിയുള്ള എണ്ണയിൽ കുറച്ച് കറിവേപ്പില കൂടി മൂപ്പിച്ച് മീനിലേക്ക് ചേർത്തു കൊടുക്കാം. അപ്പോൾ വളരെ ടേസ്റ്റിയായ ഫിഷ് ഫ്രൈ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഫിഷ് ഫ്രൈ തയ്യാറാക്കി നോക്കണേ. ചോറിനും പലഹാരങ്ങൾക്കും എല്ലാം ഒപ്പം കഴിക്കാൻ നല്ല ടേസ്റ്റ് ആണ് ഈ ഫിഷ് ഫ്രൈ എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ.
