വെണ്ടയ്ക്ക കൊണ്ട് പല രുചികരമായ വിഭവങ്ങളും നാം തയ്യാറാക്കാറുണ്ട് അല്ലെ. എന്നാൽ വെണ്ടയ്ക്ക കൊണ്ടൊരു ഫ്രൈ നിങ്ങൾ കഴിച്ചിട്ടുണ്ടോ. ഫിഷ് ഫ്രൈ ഇല്ലെങ്കിലും ചോറ് കഴിക്കാൻ ഈ ഒരൊറ്റ ഫ്രൈ മാത്രം മതി. അപ്പോൾ നമുക്ക് വെണ്ടയ്ക്ക ഫ്രൈ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 200 ഗ്രാം വെണ്ടയ്ക്ക നല്ല പോലെ കഴുകി വെള്ളം തോരനായി ഒരു സ്ട്രെയ്നറിൽ ഇട്ട് വെക്കുക. ഇനി വെണ്ടയ്ക്ക എടുക്കുമ്പോൾ ഒരുപാട് മൂക്കാത്ത വെണ്ടയ്ക്ക എടുക്കാൻ നോക്കുക.
ശേഷം വെണ്ടക്കയുടെ മൂടും തലയും മുറിച്ചു മാറ്റുക. എന്നിട്ട് വെണ്ടക്കയെ നാലായി മുറിച്ചെടുക്കുക. ശേഷം വെണ്ടക്കയിലേക്ക് ഒരു ടീസ്പൂൺ മുളക്പൊടിയും, അര ടീസ്പൂൺ കുരുമുളക്പൊടിയും, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, കാൽ ടീസ്പൂൺ ഗരം മസാല പൊടിയും ചേർത്ത് നല്ല പോലെ ഇളക്കുക. ശേഷം വെണ്ടക്കയിലേക്ക് അര മുറി നാരങ്ങയുടെ നീരും കൂടി ചേർത്ത് നല്ല പോലെ മിക്സാക്കുക.
ശേഷം വെണ്ടക്കയിലേക്ക് ആവശ്യമായ ഉപ്പും ചേർത്ത് നല്ല പോലെ ഇളക്കുക. ശേഷം മസാല തേച്ചു വെച്ചിട്ടുള്ള വെണ്ടക്കയിലേക്ക് കാൽ കപ്പ് കടലമാവും, ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയും, ചേർത്ത് എല്ലാം കൂടി നല്ല പോലെ മിക്സാക്കി എടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് വെണ്ടക്കയിൽ മസാല തേച്ചു പിടിപ്പിക്കുക. ശേഷം വെണ്ടക്കയെ അടച്ചു വെച്ച് പതിനഞ്ചു മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക.
ശേഷം ഒരു പാനിൽ അര ഭാഗത്തോളം എണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിൽ ഓരോ വെണ്ടക്കയായി ഇട്ട് കൊടുക്കുക. ശേഷം ഫ്രൈ ആക്കി കോരി എടുക്കുക. മീഡിയം ഫ്ളൈമിൽ വെച്ച് വേണം വെണ്ടയ്ക്ക ഫ്രൈ ആക്കി എടുക്കാൻ. ശേഷം നല്ല പോലെ ക്രിസ്പിയായി വന്നാൽ ഫ്രൈ ചെയ്തു കോരി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ വെണ്ടയ്ക്ക ഫ്രൈ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ വെണ്ടയ്ക്ക ഫ്രൈ ചെയ്തു നോക്കണേ, ചോറിന് കഴിക്കാൻ പറ്റിയ നല്ലൊരു ഫ്രയാണ് ഇത്.
