മീൻ ഇല്ലാത്ത മീൻകറി തേങ്ങാ ചേർക്കാതെ ഉണ്ടാക്കാം

എന്നും ചോറിനൊപ്പം മീൻ കറി കഴിക്കാനാണ് എല്ലാവർക്കും ഏറെ ഇഷ്ടം. എന്നാൽ ഇന്ന് നമുക്ക് മീൻ ഇല്ലാതെ എങ്ങനെ മീൻ കറി വെക്കാം എന്ന് നോക്കാം. അതും തേങ്ങാ ചേർക്കാതെയാണ് ഈ കറി തയ്യാറാക്കുന്നത് അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ കറി ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ഇനി ചൂടായി വന്ന ചട്ടിയിലേക്ക് കുറച്ചു വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക.

ശേഷം എണ്ണയിലേക്ക് കാൽ ടീസ്പൂൺ ഉലുവ ചേർത്ത് പൊട്ടിക്കുക. ഇനി ഒരു ടീസ്പൂൺ ഇഞ്ചി അരിഞ്ഞതും, ഒരു ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞതും, കുറച്ചു പച്ചമുളക് അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും കൂടി ചേർത്ത് ഇളക്കുക. ശേഷം മൂത്തു വന്ന മിക്സിലേക്ക് രണ്ട് സവാള പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ശേഷം ഒരു ഗോൾഡൻ കളർ ആയി വന്ന ഉള്ളിയിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് തക്കാളിയെ നന്നായി വഴറ്റി എടുക്കുക.

ശേഷം രണ്ട് ടേബിൾ സ്പൂൺ മുളക്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ശേഷം ഇതെല്ലാം കൂടി നന്നായി വഴറ്റുക. ഇനി ഒരു നെല്ലിക്ക വലിപ്പത്തിലുള്ള പുളി പിഴിഞ്ഞ വെള്ളം ചേർത്ത് ഇളക്കുക. എന്നിട്ട് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് കറി നന്നായി ഇളക്കി ഉപ്പ് നോക്കി അടച്ചു വെച്ച് വേവിക്കുക. ശേഷം പത്തു മിനിറ്റോളം കറി അടച്ചു വെച്ച് വേവിക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ മീൻ ഇല്ലാത്ത മീൻ കറി റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മീൻ ഇല്ലെങ്കിലും ഈ മീൻ കറി മതി ചോറിനൊപ്പം. കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply