നല്ല ചൂട് കട്ടനൊപ്പം വ്യത്യസ്ത രുചിയിലൊരു പഴം നിറച്ചത്

വളരെ ടേസ്റ്റിയായിട്ടുള്ള ഒരു പഴം നിറച്ചതാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്നാക്ക് കൂടിയാണ് ഇത്. കുഞ്ഞുങ്ങൾക്ക് ഒരുപാട് ഇഷ്ടമാകും. ഈവനിംഗ് ടൈമിൽ ചായക്കൊപ്പം കഴിക്കാനും ഇത് വളരെ രുചികരമാണ്. ഇതിനു വേണ്ടിയിട്ട് നേന്ത്രപ്പഴമാണ്‌ എടുത്തിട്ടുള്ളത്. ആദ്യം തന്നെ അതിൻറെ ഫില്ലിംഗ് നമുക്ക് തയ്യാറാക്കാം. അതിനു വേണ്ടിയിട്ട് ആദ്യം കുറച്ച് തേങ്ങ ചിരകി എടുക്കുക.

അതിനോടൊപ്പം തന്നെ കുറച്ച് പഞ്ചസാരയും, പിന്നെ കുറച്ചു ഈന്തപ്പഴം മുറിച്ചതും, എടുക്കുക. ശേഷം ഒരു ഫ്രൈപാനിൽ ഒരു ടേബിൾ സ്പൂൺ നെയ് ഒഴിച്ച് കൊടുക്കുക. ഈ മിക്സ് ഇട്ടു കൊടുത്തിട്ട് നന്നായിട്ട് ഒന്ന് ഇളക്കി കൊടുക്കണം. ഒരു മൂന്നു മിനിറ്റ് മതിയാകും. അതിനുശേഷം തേങ്ങയുടെ മിക്സ് മാറ്റിവെക്കണം. എന്നിട്ട് നേന്ത്രപ്പഴം നീളത്തിൽ ഒന്ന് മുറിച്ചെടുക്കുക. ശേഷം പഴത്തിനെ നാല് പീസ് ആയിട്ട് കട്ട് ചെയ്ത് എടുക്കുക. അതിനുശേഷം ഫ്രൈപാനിൽ നെയ്യൊഴിക്കുക. നെയ് ഇല്ലെങ്കിൽ ഓയിൽ ഒഴിച്ചാലും മതിയാകും.

ശേഷം പഴത്തിൻറെ സ്ലൈസ് ഓരോന്നായി ഫ്രൈപാനിൽ ഇട്ടു കൊടുക്കുക. രണ്ട് മിനിറ്റ് കഴിയുമ്പോൾ ഒന്ന് മറിച്ചിട്ട് കൊടുക്കണം. മറിച്ചിടുന്ന സമയത്ത് പഴം പൊട്ടാതെ നോക്കണം. ഒന്ന് ചെറുതായിട്ട് വഴന്നുവരുമ്പോൾ അത് പതിയെ പൊട്ടാതെ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി പഴത്തിന്റെ ഓരോ സൈസും എടുത്തതിനുശേഷം നേരത്തെ തയ്യാറാക്കി വെച്ച തേങ്ങാ മിക്സ് കുറച്ചെടുത്ത് അതിലേക്ക് വെക്കാം. തേങ്ങാ മിക്സിന്റെ കൂടെ വേണമെന്നുണ്ടെങ്കിൽ കുറച്ചു ന്ടസൊക്കെ ആഡ് ചെയ്തു കൊടുക്കാം.

ഇനി പതിയെ ഒന്ന് റോൾ ചെയ്തെടുക്കുക. ടൈറ്റ് ആയിട്ട് പിടിച്ചിട്ട് ഉണ്ടെങ്കിൽ പൊട്ടിപ്പോകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പതിയെ പതിയെ ഒന്ന് റോൾ ചെയ്ത് കൊടുക്കണം. റോൾ ചെയ്തു കൊടുത്ത ശേഷം ഫില്ലിങ്സ് ഒക്കെ ഒന്ന് പുറത്തു പോകുന്നുണ്ടെങ്കിൽ അതൊക്കെ ഒന്ന് റോളിന് അകത്തവച്ചു കൊടുക്കുക. ഈ സ്നാക്ക് നമുക്ക് ചായക്കൊപ്പം കഴിക്കാനും, ഏതു ടൈമിൽ ആയാലും കുഞ്ഞുങ്ങൾക്കും കൊടുക്കാനും വളരെ നല്ലതാണ്. അപ്പോൾ വളരെയധികം ടേസ്റ്റിയായിട്ടുള്ള പഴം നിറച്ചത് എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page