ചോറിനുള്ള കറി ഇതാണെങ്കിൽ മിനിറ്റുകൾക്കുള്ളിൽ ചോറും കാലി കറിയും കാലി

ഇന്ന് നമുക്ക് ഒരു ദാൽ കറി പരിചയപ്പെട്ടാലോ. ഈ കറി ചോറിനും ചപ്പാത്തിക്കും അപ്പത്തിനും അങ്ങനെ എല്ലാത്തിനൊപ്പവും കഴിക്കാൻ വളരെ രുചിയകരമാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് ദാൽ പരിപ്പ് നല്ല പോലെ കഴുകിയ ശേഷം ഒരു പാനിലിട്ട് നല്ല പോലെ വറുത്തെടുക്കുക. ശേഷം വറുത്തെടുത്ത പരിപ്പിനെ ഒരു കുക്കറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം രണ്ട് പച്ചമുളക് നീളത്തിൽ അരിഞ്ഞതും, രണ്ടര കപ്പ് വെള്ളവും ചേർത്ത് കൊടുക്കുക.

ഇനി ഒരു സവാള പൊടിയായി അരിഞ്ഞതും, പത്തു പീസ് തൊലിയോട് കൂടിയ വെളുത്തുള്ളിയും, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും, ചേർത്ത് നല്ല പോലെ ഇളക്കുക. ശേഷം കുക്കർ അടച്ചു വെച്ച് രണ്ട് ഫിസിൽ വരുന്നത് വരെ പരിപ്പ് വേവിച്ചെടുക്കുക. ശേഷം രണ്ട് ഫിസിലായപ്പോൾ പരിപ്പ് നല്ല പോലെ വെന്തു വന്നിട്ടുണ്ട്. ഇനി ഒരു മൺ ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക.

ശേഷം എണ്ണയിലേക്ക് കുറച്ചു കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം കുറച്ചു വറ്റൽമുളകും, കുറച്ചു കറിവേപ്പിലയും എണ്ണയിൽ താളിക്കുക. ഇനി ഒരു സവാള പൊടിയായി അരിഞ്ഞത് എണ്ണയിൽ വഴറ്റുക. ശേഷം എണ്ണയിൽ വഴറ്റിയെടുത്ത സവാളയിലേക്ക് ഒരു തക്കാളി പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. എന്നിട്ട് വഴറ്റിയെടുത്ത സവാളയുടെയും തക്കാളിയുടെയും മിക്സിലേക്ക് ഒന്നര ടീസ്പൂൺ കാശ്മീരി മുളക്പൊടിയും, ഒന്നര ടീസ്പൂൺ മല്ലിപ്പൊടിയും, കാൽ ടീസ്പൂൺ ഗരം മസാലപ്പൊടിയും ചേർത്ത് നല്ല പോലെ ഇളക്കുക.

ശേഷം മൂപ്പിച്ചെടുത്ത മസാലയിലേക്ക് വേവിച്ചു വെച്ചിട്ടുള്ള പരിപ്പ് ചേർത്തിളക്കുക. ശേഷം കറിക്ക് ആവശ്യമായ തിളച്ച വെള്ളവും ചേർത്ത് കറി നല്ല പോലെ തിളപ്പിക്കുക. അപ്പോൾ ഇത്രേയുള്ളൂ നല്ല പോലെ തിളച്ചു വന്നാൽ കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ദാൽ കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഉറപ്പായും ഈ ദാൽ കറി ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page