പാൽ ചപ്പാത്തിയാണ് ഇപ്പോഴത്തെ ട്രെൻഡിങ് ഐറ്റം

നിങ്ങൾ പാൽ ചപ്പാത്തി കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായിട്ടുള്ളതും, സാധാരണ ചപ്പാത്തിയെക്കാൾ സോഫ്റ്റായിട്ടുള്ളതുമായ ഒരു ചപ്പാത്തി യാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ ചപ്പാത്തി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് 2 കപ്പ് ഗോതമ്പു പൊടി ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിലും പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ മിക്‌സാക്കുക.

ഇനി മാവിലേക്ക് കുറെച്ചെയായി ചൂടുള്ള പാൽ ചേർത്ത് നല്ല സ്മൂത്തായി കുഴച്ചെടുക്കുക. ശേഷം കുഴച്ചെടുത്ത മാവിലേക്ക് കുറച്ചു ഓയിൽ തടകിയ ശേഷം അടച്ച് റെസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കുക. ഒരു മണിക്കൂറോളം അടച്ച് റെസ്റ്റ് ചെയ്യാനായി വെച്ചിരുന്ന മാവ് നല്ല സ്മൂത്തായി കിട്ടിയിട്ടുണ്ട്. എന്നിട്ട് കുഴച്ചു വെച്ചിട്ടുള്ള മാവിനെ ചെറിയ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക.

എല്ലാ മാവിനെയും ചെറിയ ബോളുകളായി ഉരുട്ടി എടുത്തശേഷം ഓരോ ബോളും ചപ്പാത്തിപ്പലകയിൽ കുറച്ച് പൊടി വിതറിയ ശേഷം പരത്തുക. കുറച്ചു കനം കുറച്ചു വേണം എല്ലാ ബോളും പരത്തിയെടുക്കാൻ. എല്ലാം നല്ലപോലെ പരത്തിയെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ഒരു തവ അടുപ്പിൽ വച്ച് ചൂടാക്കുക. നല്ല ചൂടായി വന്ന താവയിലേക്ക് ഓരോ ചപ്പാത്തിയായി ഇട്ട് ചുട്ടെടുക്കുക.

ഒരു സൈഡ് കുമിളകൾ പോലെ പൊങ്ങി വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. രണ്ട് സൈഡും പൊങ്ങി വരുമ്പോൾ പാനിൽ നിന്നും എടുത്തു മാറ്റുക. എല്ലാ ചപ്പാത്തിയും ഇതുപോലെതന്നെ ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ചപ്പാത്തി ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ചപ്പാത്തിയാണിത്. തയ്യാറാക്കി എടുക്കാനും വളരെ എളുപ്പമാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply