ബ്രേക്ക്ഫാസ്റ്റുകളിൽ മിക്കവാറും പേർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് പൂരി. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി പഫി പൂരി ഉണ്ടാക്കിയാലോ. എത്ര നേരം ഇരുന്നാലും പൂരിയുടെ ക്രിസ്പിനെസ്സ് നഷ്ടമാവില്ല. അങ്ങനെയുള്ള ഒരു പൂരിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. എന്നും ഗോതമ്പ് മാവും മൈദയും കൊണ്ടല്ലേ പൂരിയുണ്ടാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് റവ കൊണ്ട് പൂരി ഉണ്ടാക്കിയാലോ. അപ്പോൾ എങ്ങനെയാണ് പൂരി തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കുക. ശേഷം റവ നല്ലപോലെ പൊടിച്ചിട്ട് ഒരു ബൗളിലേക്ക് മാറ്റുക ശേഷം പൊടിച്ചെടുത്ത റവയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, ഒന്നര ടേബിൾ സ്പൂൺ ഓയിലും ചേർത്ത് നല്ലപോലെ മിക്സ് ആക്കി എടുക്കുക. ഏത് ഓയിൽ വേണമെങ്കിലും ചേർക്കാവുന്നതാണ്. ശേഷം മാവിനെ കൈ കൊണ്ട് നല്ലപോലെ ഉപ്പും ഓയിലും ചേർത്ത് മിക്‌സാക്കുക. ശേഷം സാധാരണ വെള്ളം ചേർത്ത് കുറേശ്ശെയായി റവയെ നല്ലപോലെ കുഴച്ചെടുക്കുക.
റവ കുഴച്ചെടുക്കുമ്പോൾ നല്ല ലൂസായി വേണം കുഴച്ചെടുക്കാൻ. കാരണം കുറച്ചുനേരം റവ ഇരിക്കുമ്പോൾ പെട്ടെന്ന് തന്നെ വെള്ളം പിടിച്ചെടുക്കുന്നതായിരിക്കും. ശേഷം നല്ല സ്മൂത്തായി കുഴച്ചെടുത്ത റവയെ 10 മിനിറ്റ് റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം പത്തു മിനിറ്റായപ്പോൾ റവ പാകത്തിനുള്ള പരുവമായി കിട്ടിയിട്ടുണ്ട്. ശേഷം കുഴച്ചെടുത്ത മാവിനെ ഒന്നുകൂടി കുഴച്ച ശേഷം ചെറിയ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക.
ശേഷം ഒരു ചപ്പാത്തി കല്ലിലേക്ക് കുറച്ചു മൈദ അല്ലെങ്കിൽ ഗോതമ്പുമാവ് വിതറിയശേഷം ഓരോ ബോളും നല്ലപോലെ പരത്തിയെടുക്കുക. ഒരുപാട് കട്ടിയുമല്ല ഒരുപാട് ലൂസുമല്ല ആ ഒരു പരുവത്തിൽ വേണം ഓരോ പൂരിയും പരത്തിയെടുക്കാൻ. ശേഷം പരത്തി എടുത്ത പൂരിയെ നല്ല ചൂടായ എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. എന്നിട്ട് രണ്ട് സൈഡും തിരിച്ചും മറിച്ചുമിട്ട് പൊങ്ങി വരുമ്പോൾ കോരിയെടുക്കാം. എല്ലാം ഇതുപോലെ ചെയ്തെടുക്കുക.
മീഡിയം ഫ്ലൈമില്ലിട്ട് വേണം പൂരി ഫ്രൈ ആക്കി എടുക്കാൻ. എല്ലാം ഇതുപോലെ ഫ്രൈ ആക്കി എടുത്തശേഷം നല്ല ചൂട് പൊട്ടറ്റോ കറിക്കൊപ്പം പൂരി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ പൂരി തയ്യാറായിട്ടുണ്ട്. നമ്മൾ ഗോതമ്പും മൈദയും കൊണ്ട് ഉണ്ടാക്കുന്നതിനേക്കാൾ നല്ല സോഫ്റ്റ് ആയിട്ടുള്ള പൂരിയാണിത്. എല്ലാവരും ഉറപ്പായും ഈ പലഹാരം ട്രൈ ചെയ്തു നോക്കണേ. നാളത്തെ ബ്രേക്ക്ഫാസ്റ്റായി ഇതും കൂടി തയ്യാറാക്കി നോക്കൂ.
