എന്നും വ്യത്യസ്തമായ രുചിയിലുള്ള ബ്രേക്ഫാസ്റ്റുകൾ കഴിക്കാനാണ് നാം ഓരോരുത്തരും ഇഷ്ടപ്പെടുന്നത് അല്ലെ. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു ബ്രേക്ഫാസ്റ്റ് സേമിയ കൊണ്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ രണ്ട് കപ്പ് സേമിയ ഒരു പാനിലേക്ക് മാറ്റുക. എന്നിട്ട് സേമിയ നല്ല പോലെ വറുത്തെടുക്കുക. ശേഷം വറുത്തെടുത്ത സേമിയയിലേക്ക് ഇത് മുങ്ങികിടക്കാൻ പാകത്തിന് വെള്ളം ചേർക്കുക. ശേഷം സേമിയയിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിലും ചേർത്ത് ഇളക്കി അടച്ചു വെച്ച് സേമിയ പാകത്തിന് വേവിച്ചെടുക്കുക.
ശേഷം ആവശ്യത്തിന് വെന്തുവന്ന സേമിയയിലെ വെള്ളം ഊറ്റി കളയുക. എന്നിട്ട് കുറച്ചു സാദാരണ വെള്ളമൊഴിച്ചു കൊടുക്കുക. ശേഷം ഒരു പാൻ അടുപ്പിലേക്ക് വെക്കുക. എന്നിട്ട് അതിലേക്ക് കുറച്ചു എണ്ണ ചേർത്ത് ചുറ്റിക്കുക. ശേഷം അതിലേക്ക് മൂന്നു കോഴി മുട്ട ഉപ്പും കുരുമുളക് പൊടിയും ചേർത്ത് നല്ല പോലെ അടിച്ചെടുക്കുക. ശേഷം അത് പാനിലേക്ക് ചേർത്ത് ഒന്ന് ഇടയ്ക്കിടെ ഇളക്കി ഒന്ന് വലിയ പീസുകളായി ഫ്രൈ ആക്കി എടുക്കുക.
ശേഷം ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് ഒന്നര ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. ശേഷം ഓയിലിലേക്ക് ഒരു സവാള കൊത്തിയരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി ചെറുതായി വാടി വന്ന സവാളയിലേക്ക് കുറച്ചു ക്യാരറ്റ് പൊടിയായി അരിഞ്ഞതും, ഒരു ചെറിയ പീസ് ക്യാപ്സിക്കം പൊടിയായി അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇനി ഒരു ചെറിയ കഷ്ണം ഇഞ്ചിയും, നാല് വെളുത്തുള്ളിയും, രണ്ട് പച്ചമുളകും കൂടി ഒന്ന് ചതച്ചത് ചേർത്ത് വഴറ്റുക.
ശേഷം വാടി വന്ന പച്ചക്കറിയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, അര ടീസ്പൂൺ ഗരം മസാല പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ കുരുമുളക് പൊടിയും, ചേർത്ത് നല്ല പോലെ ഇതെല്ലാം വഴറ്റുക. ഇനി ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ സോസും, ഒരു ടീസ്പൂൺ സോയ സോസും, ചേർത്ത് നല്ല പോലെ ഇളക്കുക. എന്നിട്ട് കുറച്ചു മല്ലിയില അരിഞ്ഞതും വേവിച്ചു വെച്ചിട്ടുള്ള സേമിയയും ചേർത്ത് നല്ല പോലെ ഇളക്കുക.
ശേഷം ഫ്രൈ ആക്കി വെച്ചിട്ടുള്ള മുട്ടയും കൂടി ഈ സമയം സേമിയയിലേക്ക് ചേർത്തിളക്കുക. നല്ല പോലെ എല്ലാം മിക്സാക്കിയ ശേഷം ഒരു മിനിറ്റും കൂടി സേമിയ വേവിച്ചെടുത്ത ശേഷം ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ സേമിയ ബ്രേക്ഫാസ്റ്റ് തയ്യാറായിട്ടുണ്ട്. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇത് ഒരുപാട് ഇഷ്ടമാകും. എല്ലാവരും ഉറപ്പായും ഈ ബ്രേക്ഫാസ്റ്റ് ട്രൈ ചെയ്തു നോക്കണേ.
