എത്ര നാൾ ഇരുന്നാലും കേടുവരാത്ത നോർത്ത് ഇന്ത്യൻ മാങ്ങാ അച്ചാർ

മാങ്ങാ അച്ചാർ എന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറാത്തവർ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ ഇന്ന് നമുക്ക് നോർത്ത് ഇന്ത്യൻ സ്റ്റൈലിൽ തയ്യാറാക്കുന്ന ഒരു കിടിലൻ മാങ്ങാ അച്ചാർ പരിചയപ്പെട്ടാലോ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി മൂന്നര കിലോ മാങ്ങാ നല്ല പോലെ കഴുകിയ ശേഷം വെള്ളം നല്ല പോലെ തുടച്ചെടുക്കുക. ശേഷം ഒരു മാങ്ങയെ നാല് പീസുകളായി മുറിച്ചെടുക്കുക.

ഇനി മാങ്ങയിലേക്ക് രണ്ട് ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടിയും, പാകത്തിന് ഉപ്പും, ചേർത്ത് നല്ല പോലെ മിക്‌സാക്കി ഒരു ഒരു ദിവസത്തെ വെയിൽ കൊള്ളിക്കുക. എന്നിട്ട് ഒരു ബൗളിലേക്ക് 100 ഗ്രാം പെരിഞ്ജീരകം എടുക്കുക. എന്നിട്ട് ജീരകത്തിനൊപ്പം 50 ഗ്രാം ഉലുവ ചേർക്കുക. എന്നിട്ട് ഒരു ചട്ടിയിലിട്ടു നല്ല പോലെ വറുക്കുക. ശേഷം വറുത്തെടുത്ത മിക്സിനെ മിക്സിയുടെ ജാറിലിട്ട് ഒന്ന് ക്രഷ് ആക്കി എടുക്കുക.

ഇനി ഒരു പാത്രത്തിലേക്ക് 50 ഗ്രാം അയമോദകവും, 50 ഗ്രാം കരിഞ്ജീരകവും, കൂടി ഒന്ന് ചൂടാക്കിയ ശേഷം ഒരു പാത്രത്തിലിട്ട് മാറ്റി വെക്കുക. ശേഷം ഒരു ബൗളിലേക്ക് 300 ഗ്രാം കടുക് പരിപ്പ് എടുക്കുക. ശേഷം അതും ചട്ടിയിലിട്ടു ചൂടാക്കി എടുക്കുക. ഇനി ഒരു ചട്ടിയിലേക്ക് ഒന്നര ലിറ്റർ കടുകെണ്ണ ചൂടാക്കി എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ചൂടാക്കി എടുത്ത എല്ലാ മിക്‌സും ചേർക്കുക. എന്നിട്ട് നേരത്തെ വറുത്തു പൊടിച്ചു വെച്ച പെരിഞ്ജീരകത്തിന്റെയും മിക്സ് ചേർക്കുക.

ശേഷം 200 ഗ്രാം കാശ്മീരി ചില്ലി പൗഡറും, ഒരു ടേബിൾ സ്പൂൺ കായപ്പൊടിയും, ചേർത്ത് നല്ല പോലെ മിക്‌സാക്കുക. ശേഷം നേരത്തെ ചൂടാക്കി എടുത്ത കടുകെണ്ണ നല്ല പോലെ ചൂടാറിയ ശേഷം മാത്രം ഇതിലേക്ക് ചേർത്ത് നല്ല പോലെ യോജിപ്പിച്ചെടുക്കുക. ശേഷം ഈ മസാലയിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച മാങ്ങാ ചേർത്ത് നല്ല പോലെ ഇളക്കുക. ശേഷം പാകത്തിനുള്ള ഉപ്പും, ആവശ്യമായ കടുകെണ്ണയും ചേർത്ത് നല്ല പോലെ യോജിപ്പിക്കുക.

എന്നിട്ട് അച്ചാറിന്‌ പാകത്തിനുള്ള എരിവും ഉപ്പുമുണ്ടോ എന്ന് നോക്കിയ ശേഷം ഒരു ഭരണിയിലാക്കി ഒരു വർഷത്തോളം നല്ല പോലെ സൂക്ഷിച്ചു വെക്കുക. ശേഷം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ മാങ്ങാ അച്ചാർ തയ്യാറായിട്ടുണ്ട്. വളരെ ടേസ്റ്റിയായ ഒരു അച്ചാറാണ് ഇത്. ഒരു തുള്ളി വെള്ളം പോലും ചേർക്കാത്തത് കൊണ്ട് തന്നെ എത്ര കാലം ഇരുന്നാലും ഈ അച്ചാർ കേടാകില്ല. അപ്പോൾ ട്രൈ ചെയ്യാൻ മറക്കല്ലേ.

Leave a Reply

You cannot copy content of this page