തട്ട്കടയിലെ പഴംപൊരിയുടെ രുചിയുടെ രഹസ്യമിതാണ്

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് പഴംപൊരി. എന്നാൽ വീട്ടിൽ തയ്യാറാക്കുന്നതിനേക്കാൾ തട്ടുകടയിലെ പഴംപൊരിയായിരിക്കും നമുക്കെല്ലാം ഏറെ പ്രിയം. എന്നാൽ ഇന്ന് നമുക്ക് തട്ട്കടയിലെ പഴംപൊരിയുടെ രുചിയുടെ രഹസ്യം എന്താണെന്ന് നോക്കിയാലോ. അതിനായി ആവശ്യത്തിന് പഴുത്ത പഴം എടുക്കുക. ശേഷം രണ്ട് കപ്പ് മൈദ പൊടി എടുക്കുക. ഇനി ഒരു വലിയ പാത്രത്തിലേക്ക് ഒരു മുട്ട പൊട്ടിച്ചു വീഴ്ത്തുക. ഇനി മുട്ടയിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും, അര ടീസ്പൂൺ ഏലക്ക പൊടിച്ചതും ചേർത്ത് കൊടുക്കുക.

എന്നിട്ട് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, രണ്ട് പിഞ്ച് ചെറിയ ജീരകവും, ചേർത്ത് നല്ല പോലെ മിക്‌സാക്കുക. ശേഷം ഈ മിക്സിലേക്ക് നാല് ടേബിൾ സ്പൂൺ അരിപ്പൊടി ചേർത്ത് നല്ല പോലെ യോജിപ്പിക്കുക. ശേഷം രണ്ട് കപ്പ് മൈദ മാവ് കൂടി ഇതിനൊപ്പം ചേർത്ത് കൊടുക്കുക. ഇനി രണ്ട് നുള്ളു ബേക്കിങ് സോഡയും, കുറെച്ചെയായി വെള്ളവും ചേർത്ത് നല്ല പോലെ മാവിനെ കലക്കിയെടുക്കുക. കൈ കൊണ്ട് കലക്കിയെടുക്കുന്നതാണ് നല്ലത്.

ഇനി നല്ല പോലെ കലക്കിയെടുത്ത മിക്സിനെ 15 മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം പഴം തൊലി കളഞ്ഞു കനം കുറച്ചു നീളത്തിൽ അരിഞ്ഞെടുക്കുക. ശേഷം ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് മുക്കാൽ ഭാഗത്തോളം എണ്ണ ഒഴിക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് ഓരോ പഴവും മാവിൽ മുക്കി എണ്ണയിലേക്ക് ഇട്ടു കൊടുക്കുക.

എന്നിട്ട് തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ആക്കി എടുക്കുക. മീഡിയം ഫ്ളൈമിലിട്ട് വേണം പഴംപൊരി ഫ്രൈ ആക്കി എടുക്കാൻ. ശേഷം നല്ല ചൂട് ചായക്കൊപ്പം സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പഴംപൊരി തയ്യാറായിട്ടുണ്ട്. ഒരിക്കലെങ്കിലും പഴം പൊരി ഈ രീതിയിൽ തയ്യാറാക്കി നോക്കണേ. ഇനി മുതൽ പഴംപൊരി കഴിക്കാൻ തട്ട്കടയിൽ പോകുകയേ വേണ്ട. അരിപ്പൊടി ചേർത്തിട്ടുള്ളത് കൊണ്ട് തന്നെ നല്ല ക്രിസ്പിയാണ് ഈ പഴംപൊരി. അപ്പോൾ ഈ രീതിയിൽ പഴംപൊരി തയ്യാറാക്കാൻ മറക്കില്ലല്ലോ.

Leave a Reply

You cannot copy content of this page