നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് വെള്ളയപ്പം. എന്നാൽ ഇന്ന് നമുക്ക് അരിപ്പൊടിയോ പച്ചരിയോ ഇല്ലാതെ വളരെ ടേസ്റ്റിയായ സോഫ്റ്റായ വെള്ളയപ്പം ഉണ്ടാക്കിയാലോ. റവ കൊണ്ടാണ് ഈ പലഹാരം തയ്യാറാക്കി ഇരിക്കുന്നത്. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഒരു പലഹാരമാണിത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നത് എന്ന്. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് കപ്പ് റവ ചേർക്കുക.
ശേഷം റവയെ നല്ല പോലെ പൊടിച്ചെടുക്കുക. ശേഷം പൊടിച്ചെടുത്ത റവയിലേക്ക് കാൽ ടീസ്പൂൺ ബേക്കിങ് പൗഡർ, ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് കൊടുക്കുക. ഇനി കാൽ ടേബിൾ സ്പൂൺ ഇൻസ്ടാന്റ്റ് ഈസ്റ്റും, രണ്ട് പിടി തേങ്ങയും, അര ടീസ്പൂൺ ഉപ്പും, ചേർത്ത് നല്ല പോലെ പൊടിച്ചെടുക്കുക. ശേഷം പൊടിച്ചെടുത്ത റവയിലേക്ക് രണ്ടര കപ്പ് ചെറിയ ചൂടുള്ള വെള്ളവും ചേർത്ത് നല്ല പോലെ അരച്ചെടുക്കുക.
ഇനി അര കപ്പ് വെള്ളവും കൂടി ചേർത്ത് ഒന്നും കൂടി നല്ല പോലെ അരച്ചെടുക്കുക. ശേഷം അടിച്ചെടുത്ത മിക്സിനെ പത്തു മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം കുതിർന്നു കിട്ടിയ റവയെ മിക്സിയുടെ ജാറിലിട്ട് ഒന്നും കൂടി അടിച്ചെടുക്കുക. ശേഷം നല്ല പോലെ അടിച്ചെടുത്ത മിക്സിനെ നാല് മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ചൂടുള്ള കാലാവസ്ഥയാണ് എങ്കിൽ 3 മണിക്കൂർ കൊണ്ട് തന്നെ മാവ് പാകമായി കിട്ടുന്നതാണ്.
നാല് മണിക്കൂറായപ്പോൾ മാവ് നല്ല പോലെ പൊങ്ങി പാകമായി വന്നിട്ടുണ്ട്. ശേഷം മാവിനെ പതിയെ ഒന്ന് ഇളക്കിയ ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഓരോ തവി ബാറ്റെർ ഒഴിച്ച് കൊടുക്കുക. എന്നിട്ട് അടച്ചു വെച്ച് അപ്പം ചുട്ടെടുക്കുക. എല്ലാ മാവ് കൊണ്ടും ഇതുപോലെ അപ്പം ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ റവ കൊണ്ടുള്ള അപ്പം തയ്യറായിട്ടുണ്ട്. ഇനി അരിപ്പൊടിയോ പച്ചരിയോ ഇല്ലെങ്കിലും നല്ല സോഫ്റ്റായ അപ്പം നമുക്ക് തയ്യാറാക്കാൻ കഴിയും. എല്ലാവരും ഈ രീതിയിൽ റവയപ്പം തയ്യാറാക്കി നോക്കണേ.
