റേഷനരി കൊണ്ട് രുചികരമായ പായസം മിനിറ്റുകൾക്കുള്ളിൽ

റേഷനരി കൊണ്ട് രുചികരമായ പായസം തയ്യാറാക്കിയാലോ. വളരെ രുചികരമായ പായസം റേഷനരി കൊണ്ട് തയ്യാറാക്കാൻ കഴിയും. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ്‌ ഈ പായസം തയ്യാറാക്കുന്നത് എന്ന്. അതിനായി അര കപ്പ് റേഷനരി നല്ല പോലെ കഴുകിയ ശേഷം നല്ല ചൂടുള്ള വെള്ളം ചേർത്ത് 10 മിനിറ്റോളം അരിയെ റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒന്നും കൂടി നല്ല പോലെ അരി കഴുകിയ ശേഷം കുക്കറിലേക്ക് മാറ്റുക.

ശേഷം രണ്ടര കപ്പ് വെള്ളവും ചേർത്ത് അടച്ചു വെച്ച് രണ്ട് ഫിസിൽ വരുന്നത് വരെ അരി വേവിച്ചെടുക്കുക. ശേഷം ഒരു കപ്പ് തേങ്ങാ നല്ല പോലെ അടിച്ചു പാലെടുക്കുക. ഒന്നാം പാലും രണ്ടാം പാലുമായി വേർതിരിച്ചെടുക്കുക. കാൽ കപ്പ് ഒന്നാം പാലും രണ്ട് കപ്പ് രണ്ടാം പാലും കിട്ടിയിട്ടുണ്ട്. ഇനി 200 ഗ്രാം ശർക്കര അര കപ്പ് വെള്ളവും ചേർത്ത് മെൽറ്റാക്കി എടുക്കുക. ഇനി ഒരു ചട്ടിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിലേക്ക് കുറച്ചു നട്ട്സും കിസ്സ്മിസ്സും വറുത്തെടുക്കുക.

ശേഷം ബാക്കിയുള്ള നെയ്യിലേക്ക് ഒരു നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് ചേർത്ത് വേവിക്കുക. ശേഷം വെന്തുവന്ന പഴത്തിലേക്ക് ഉരുക്കിയെടുത്ത ശർക്കര അരിച്ച ശേഷം ചേർത്ത് കൊടുക്കുക. ശേഷം തിളച്ചു വന്ന ശർക്കരയിലേക്ക് വേവിച്ചു വെച്ച അരി ചേർത്തിളക്കുക. പത്തു മിനിറ്റോളം ശർക്കര പാനിയിൽ ചോറ് വരട്ടിയ ശേഷം തേങ്ങയുടെ രണ്ടാം പാൽ ഈ സമയം ചേർത്ത് കൊടുക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ഒരു ചെറിയ കഷ്ണം ചുക്കും, രണ്ട് ഏലക്കായും നല്ല പോലെ പൊടിച്ചെടുക്കുക.

ശേഷം ഒന്നാം പാലും ചേർത്ത് ഇളക്കുക. എന്നിട്ട് പൊടിച്ചെടുത്ത ചുക്കും പഞ്ചസാരയുടെയും മിക്സ് പായസത്തിലേക്ക് ചേർത്ത് തിളപ്പിക്കുക. എന്നിട്ട് തിളച്ചു വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് നേരത്തെ നെയ്യിൽ വറുത്തെടുത്ത നട്ട്സും കിസ്സ്മിസ്സും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് രണ്ട് നുള്ള് ഉപ്പും ചേർത്തിളക്കി ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ പായസം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ റേഷനരി കൊണ്ട് പായസം തയ്യാറാക്കി നോക്കണേ.

Leave a Reply