ഇന്ന് നമുക്ക് ഒരു അടിപൊളി ഡ്രിങ്ക് തയ്യാറാക്കിയാലോ. സേമിയ കൊണ്ട് തയ്യാറാക്കുന്ന ഈ ഡ്രിങ്ക് ദാഹത്തിനും, വിശപ്പിനും ഏറെ ഉത്തമമാണ്. അപ്പോൾ നമുക്ക് ഈ കിടിലൻ ഡ്രിങ്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. ശേഷം കുറച്ചു നട്ട്സും കിസ്സ്മിസ്സും നെയ്യിൽ വറുത്തെടുക്കുക. ശേഷം ബാക്കിയുള്ള നെയ്യിലേക്ക് കാൽ കപ്പ് സേമിയ ചേർത്ത് വറുക്കുക.
എന്നിട്ട് വറുത്തെടുത്ത സേമിയയിലേക്ക് ഒരു കപ്പ് പാൽ ചേർത്ത് ഇളക്കുക. എന്നിട്ട് പാൽ നല്ല പോലെ തിളച്ചുവന്നാൽ ഫ്ളയിം ലോയിലേക്ക് മാറ്റിയ ശേഷം രണ്ട് മിനിറ്റോളം സേമിയ വേവിച്ചെടുക്കുക. ശേഷം കാൽ കപ്പ് പഞ്ചസാര കൂടി പാലിലേക്ക് ചേർത്ത് മിക്‌സാക്കുക. എന്നിട്ട് ഒരു ടേബിൾ സ്പൂൺ കസ്റ്റാഡ് പൗഡർ കുറച്ചു വെള്ളത്തിൽ കലക്കിയെടുക്കുക. എന്നിട്ട് ആ മിക്സിനെ ഈ സേമിയ പാൽ മിക്സിലേക്ക് ചേർത്ത് ഇളക്കുക.
കസ്റ്റാഡ് പൗഡറും ചേർത്ത് ഈ മിക്സ് തിക്കായി വന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ചൂടാറി വന്ന മിക്സിനെ തണുക്കാനായി വെക്കുക. ഏകദേശം 3 മണിക്കൂറോളം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം എടുക്കുക. എന്നിട്ട് കുറച്ചു ഫ്രൂട്സും ആഡ് ചെയ്തു സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ സേമിയ കസ്റ്റാഡ് ഡ്രിങ്ക് തയ്യാറായിട്ടുണ്ട്. നല്ല ചൂട് സമയത്തും, ദാഹത്തിനും ഏറെ ഉത്തമമാണ് ഈ ഡ്രിങ്ക്. ഒരിക്കൽ ട്രൈ ചെയ്തു നോക്കിയാൽ പിന്നെ എന്നും കഴിക്കാൻ തോന്നും.
