നാളത്തെ ബ്രേക്ഫാസ്റ്റായി ഒരു പാൽ ചപ്പാത്തി ആയാലോ

ഇന്ന് നമുക്ക് ഒരു പാൽ ചപ്പാത്തി തയ്യാറാക്കിയാലോ. സാധാരണ ചപ്പാത്തി ഉണ്ടാക്കുന്നതിനേക്കാൾ ടേസ്റ്റി ആയിട്ടുള്ളതും നല്ല സോഫ്റ്റുമായിട്ടുള്ള ഒരു ചപ്പാത്തിയാണിത്. വളരെ എളുപ്പത്തിൽ ചെയ്ത് എടുക്കാൻ കഴിയുന്ന ഈ ചപ്പാത്തി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് 2 കപ്പ് ആട്ടപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിലും പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ മിക്‌സാക്കുക.

ശേഷം പൊടിയിലേക്ക് കുറേചെയായി നല്ല തിളച്ച പാൽ ചേർത്ത് സാധാരണ ചപ്പാത്തിക്ക് മാവ് കുഴക്കുന്ന രീതിയിൽ കുഴച്ചെടുക്കുക. നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ കുറച്ചു ഓയിൽ തടകിയശേഷം അടച്ച് അരമണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വയ്ക്കുക. അര മണിക്കൂർ ആയപ്പോൾ മാവ് നല്ല സോഫ്റ്റായി വന്നിട്ടുണ്ട്. ശേഷം ചപ്പാത്തിക്ക് എടുക്കുന്ന അതേ വലിപ്പത്തിലുള്ള ബോളുകളായി മാവിനെ ഉരുട്ടിയെടുക്കുക. എന്നിട്ട് സാധാരണരീതിയിൽ ചപ്പാത്തി പരത്തുന്ന രീതിയിൽ ഓരോ മാവിനെയും നല്ല സ്മൂത്തായി പരത്തിയെടുക്കുക.

ആദ്യം കൗണ്ടർ ടോപ്പിൽ കുറച്ച് പൊടി വിതറിയശേഷം മാവിനെ നല്ല സ്മൂത്തായി പരത്തിയെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചൂടായ പാനിലേക്ക് ഓരോ ചപ്പാത്തിയായി ഇട്ട് ചുട്ടെടുക്കുക. ശേഷം പൊങ്ങി വരുമ്പോൾ എടുത്ത് മാറ്റുക. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള നല്ല സോഫ്റ്റായിട്ടുള്ള ചപ്പാത്തി തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു ചപ്പാത്തിയാണിത്. എല്ലാവരും ട്രൈ ചെയ്ത് നോക്കണെ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply