വീട്ടമ്മമാരുടെ വലിയൊരു തലവേദനയാണ് വീട്ടിനുള്ളിലെ എലിശല്യം. അതുകൊണ്ട് തന്നെ പല വിദ്യകളും എലിയെ എന്നന്നേക്കുമായി തുരത്താനായി നാം പ്രയോഗിച്ചിട്ടുണ്ടാകുമല്ലേ. എന്നാൽ പല വിദ്യകളും പ്രയോഗിച്ചു ഫലം കിട്ടാത്തവർക്കായിതാ ഒരു കിടിലൻ സൂത്രം. ഈ ഒരു വിദ്യ പ്രയോഗിച്ചാൽ പിന്നെ എലിയുടെ ശല്യം എന്നന്നേക്കുമായി ഇല്ലാതാകും. ഇതിനുവേണ്ടി ഒരുപാട് കഷ്ടപ്പാടോ പൈസ ചിലവോയില്ല.
എന്നാൽ നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന വളരെ കുറച്ചു സാധനങ്ങൾ കൊണ്ട് തന്നെ ഏലി ശല്യം എന്നന്നേക്കുമായി നമുക്ക് ഇല്ലാതാക്കാൻ കഴിയും. അതിനായി ഒരു തക്കാളി രണ്ടായി മുറിച്ചെടുക്കുക. ശേഷം അരമുറി തക്കാളിയിലേക്ക് അര ടീസ്പൂൺ നല്ല എരിവുള്ള മുളക്പൊടി മുറിച്ച ഭാഗത്തേക്ക് തേച്ചു പിടിപ്പിക്കുക. എന്നിട്ട് തക്കാളിയെ കൈ കൊണ്ട് ഒന്ന് പ്രസ് ചെയ്തു ജ്യൂസ് പുറത്തേക്ക് വരുത്തുക.
എന്നിട്ട് മുളക്പൊടി തേച്ച ഭാഗത്തേക്ക് കുറച്ചു ശർക്കര കൂടി തേച്ചു പിടിപ്പിക്കുക. എന്നിട്ട് ഏത് ഭാഗങ്ങളിലാണ് എലി ഏറ്റവും കൂടുതലുള്ളത് ആ ഭാഗത്തേക്ക് ഒരു സൈഡിലായി തക്കാളി വെച്ച് കൊടുക്കുക. ഈ ഒരു രീതിയിൽ ഒരു രാത്രി ട്രൈ ചെയ്തു നോക്കണേ. എലിയെ കൊണ്ടുള്ള ശല്യം ഒറ്റ രാത്രി കൊണ്ട് തന്നെ ഇല്ലാതാകുന്നതാണ്.
