നിങ്ങൾ സേമിയ ഇഡ്ഡലി കഴിച്ചിട്ടുണ്ടോ. എന്നും അരി അരച്ചുവെച്ചല്ലേ ഇഡ്ഡലി തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് സേമിയ കൊണ്ട് എങ്ങനെയാണ് സ്വാദിഷ്ടമായ ഇഡ്ഡലി തയ്യാറാക്കുന്നത് എന്ന് നോക്കാം, അതിനായി ഒരു കപ്പ് സേമിയ ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം സേമിയയിലേക്ക് അര കപ്പ് റവയും കൂടി ചേർത്ത് കൊടുക്കുക. ശേഷം അര കപ്പ് പുളിയില്ലാത്ത തൈരും ചേർത്ത് ഇളക്കുക. എന്നിട്ട് അര കപ്പ് വെള്ളവും ചേർത്ത് സേമിയ കലക്കിയെടുക്കുക.
എന്നിട്ട് ഇരുപത് മിനിറ്റോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇരുപത് മിനിറ്റിനുശേഷം മാവ് പാകത്തിനായി കിട്ടിയിട്ടുണ്ട്. ശേഷം മാവിലേക്ക് ഒരു നുള്ളു സോഡാപ്പൊടിയും, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് കലക്കുക. ശേഷം കളറിന് വേണ്ടി ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ മിക്‌സാക്കുക.
എന്നിട്ട് ഒരു ഇഡ്ഡലി തട്ട് എടുക്കുക. ശേഷം തട്ടിലേക്ക് കുറച്ചു എണ്ണ തടവുക. എന്നിട്ട് ഓരോ കുഴിയിലേക്കും മാവിനെ ഒഴിച്ച് കൊടുക്കുക. എന്നിട്ടത് സാദാരണ ഇഡ്ഡലി തയ്യാറാക്കുന്നത് പോലെ തന്നെ ഈ ഇഡ്ഡലിയും വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സേമിയ ഇഡ്ഡലി തയ്യാറായിട്ടുണ്ട്. നല്ല സോഫ്റ്റായ ഇഡ്ഡലിയാണിത്. കുട്ടികൾക്കൊക്കെ ഇടയ്ക്കിടെ ഇങ്ങനെയുള്ള പലഹാരങ്ങൾ തയ്യാറാക്കി കൊടുക്കണേ.
