മിക്ച്ചർ ഇനി കടയിൽ നിന്നും വാങ്ങില്ലല്ലോ.

നമുക്കെല്ലാം ഏറെ പ്രിയപ്പെട്ട ഒരു സ്നാക്കാണ് മിക്ച്ചർ. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി മിക്ച്ചർ വീട്ടിൽ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി ഒന്നര കപ്പ് കടലമാവ് ഒരു അരിപ്പയിലിട്ട് അരിച്ചെടുക്കുക. ശേഷം അര കപ്പ് വറുത്ത അരിപ്പൊടി കൂടി കടലമാവിനൊപ്പം ചേർത്ത് ഇളക്കുക. ശേഷം മാവിലേക്ക് രണ്ട് ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ കായപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഇളക്കുക. ശേഷം കുറെച്ചെയായി വെള്ളം ചേർത്ത് മാവിനെ കുഴച്ചെടുക്കുക. ശേഷം കൈ കഴുകിയ ശേഷം ബാക്കി മാവിനെ കുഴക്കുക.

ശേഷം ഒരു ടീസ്പൂൺ ഓയിലും വീഴ്ത്തി ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ മാവിനെ കുഴക്കുക. ഇനി ഒരു സേവനാഴി എടുക്കുക. ശേഷം അതിലേക്ക് ഇടിയപ്പത്തിന്റെ ചില്ലിട്ടു കൊടുക്കുക. എന്നിട്ട് മാവിനെ അതിലേക്ക് ഇറക്കി വെച്ച് കൊടുക്കുക. ശേഷം ഒരു ചട്ടിയിൽ എണ്ണ മുക്കാൽ ഭാഗത്തോളം ഒഴിച്ച് ചൂടാക്കുക. ഇനി നല്ല ചൂടായി വന്ന ഓയിലിൽ കുറച്ചു വെളുത്തുള്ളിയും കറിവേപ്പിലയും മൂപ്പിക്കുക. ശേഷം കോരി എടുക്കുക. എന്നിട്ട് ആ ഓയിലിൽ സേവനാഴിയിൽ നിന്നും മാവിനെ ചുറ്റിച്ചു വീഴ്ത്തുക.

നല്ല മൊരിയേണ്ട ആവശ്യമില്ല. ശേഷം ഒന്ന് ക്രിസ്പി ആയി വന്നാൽ എണ്ണയിൽ നിന്നും കോരി എടുക്കുക. ശേഷം എല്ലാം ഇതുപോലെ ഫ്രൈ ആക്കി എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് അര കപ്പ് കടലമാവ് അരിച്ചെടുക്കുക. ശേഷം മാവിലേക്ക് ഒരു ടീസ്പൂൺ മുളക്പൊടി, രണ്ട് നുള്ള് കായപ്പൊടി, ആവശ്യത്തിനുള്ള ഉപ്പ്, ചേർത്ത് നന്നായി മിക്‌സാക്കിയ ശേഷം കുറെച്ചെയായി വെള്ളം അര കപ്പോളം ചേർത്ത് മാവിനെ കലക്കി എടുക്കുക. കുറച്ചു ലൂസായ ബാറ്ററാണ് വേണ്ടത്. ഇനി ചൂടായി വന്ന എണ്ണയിൽ ഒരു കണ്ണാപ്പയിൽ ഓരോ തവി വീതം ബാറ്റെർ ഒഴിച്ച് ഓരോ തുള്ളിയായി മാവിനെ ചുറ്റിച്ചു വീഴ്ത്തുക.

ശേഷം ഹൈ ഫ്ളൈമിൽ ബൂന്തി തയ്യാറാക്കി എടുക്കുക. ഇനി അര കപ്പ് പൊട്ടുകടല കൂടി എണ്ണയിൽ വറുത്തു കോരുക. ശേഷം മുക്കാൽ കപ്പ് കപ്പലണ്ടി കൂടി എണ്ണയിലേക്ക് ചേർത്ത് മൂപ്പിച്ചു കോരുക. ശേഷം എല്ലാം കൂടി ഒരു റ്റിഷ്യൂയിൽ ഇട്ട് എണ്ണ മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ മിക്ച്ചർ തയ്യാറായിട്ടുണ്ട്. എല്ലാവരും തീർച്ചയായും മിക്ച്ചർ തയ്യാറാക്കി നോക്കണേ. വളരെ ഈസിയായി ചെയ്തെടുക്കാൻ പറ്റുന്ന ഒരു സ്നാക്കാണ് ഇത്. വീട്ടിലുള്ള ചേരുവകളാണ് ഈ സ്നാക്ക് തയ്യാറാക്കാനായി വേണ്ടത്.

Leave a Reply