പുട്ട് കുറ്റി ഇനി മുളയിൽ തയ്യാറാക്കാം. മുളയിലെ പുട്ടിന്‌ എന്താ സ്വാദ്.

പണ്ടുള്ള തലമുറ ആഹാരം പാകം ചെയ്തിരുന്നത് മുളകളിലും മൺചട്ടിയിലുമൊക്കെ ആയിരുന്നു എന്ന് നാം കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് മുള കൊണ്ടുള്ള സാധനങ്ങളെല്ലാം അന്യമായി മാറിയിരിക്കുകയാണ്. എന്നാൽ ഇന്ന് നമുക്ക് നമ്മുടെ അടുക്കളയിലേക്ക് ആവശ്യമായ ഒരു സാധനം മുള കൊണ്ട് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി നീളത്തിലുള്ള മുളയുടെ ഒരു പീസ് എടുക്കുക. എന്നിട്ട് അതിന്റെ അടി ഭാഗം കുറച്ചു അകത്തേക്ക് തള്ളി നിൽക്കുന്ന രീതിയിൽ മുറിച്ചെടുക്കുക.

ശേഷം മുളയുടെ പുറം ഭാഗം നല്ല പോലെ മിനുസമാക്കി എടുക്കുക. എന്നിട്ട് കുറച്ചു നീളത്തിലുള്ള ഒരു കയർ എടുക്കുക. ശേഷം കയറിനെ മുളയുടെ അടി ഭാഗത്തായി കുറച്ചു സ്ഥലം വിട്ടതിനു ശേഷം കെട്ടി തുടങ്ങുക. ശേഷം നല്ല ഭംഗിയിൽ മുളയുടെ മുക്കാൽ ഭാഗം വരെയും കയറിനെ വരിഞ്ഞു കെട്ടുക. നല്ല ടൈറ്റായി വേണം കയറിനെ കെട്ടി ഇറുക്കാൻ. ഇനി കെട്ടി മുകളിൽ എത്തുമ്പോൾ ബാക്കിയുള്ള കയറിനെ അടിയിൽ ബാക്കിയുള്ള കയറുമായി ഒരു പിടിപോലെ അയച്ചു കെട്ടുക.

എന്നിട്ട് അതിലേക്കും കയറിനെ പിരിപോലെ കെട്ടി പെനഞ്ഞു നല്ല ഭംഗിയിൽ ആക്കി എടുക്കുക. അപ്പോൾ നമുക്ക് പുട്ട് ഉണ്ടാക്കാൻ വേണ്ടീട്ടുള്ള പുട്ട് കുറ്റി തയ്യാറായിട്ടുണ്ട്. ഇത് കുക്കറിന്റെ മുകളിലെ ഫിസിൽ മാറ്റിയ ശേഷം അതിലേക്ക് വെച്ച് പുട്ട് വേവിച്ചെടുക്കുക. അപ്പോൾ എല്ലാവരും ഈ മുള കൊണ്ടുള്ള പുട്ട് കുറ്റി തയ്യാറാക്കി നോക്കണേ. നല്ല ടേസ്റ്റിയായ പുട്ടായിരിക്കും ഈ മുളയിൽ തയ്യാറാക്കുമ്പോൾ നമുക്ക് കിട്ടുന്നത്. എല്ലാവരും ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ. ഇതിനെ കൂടുതൽ വിശദമായി അറിയുവാനും കണ്ട് മനസിലാക്കുവാനും വേണ്ടി ചുവടെയുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply

You cannot copy content of this page