ഇത്രയും ടേസ്റ്റിയായ ഒരു ചമ്മന്തി നിങ്ങൾ ജീവിതത്തിൽ കഴിച്ചിട്ടേ ഉണ്ടാകില്ല.

ചോറിനൊപ്പം ചമ്മന്തി കഴിക്കാൻ ഇഷ്ടമില്ലാത്തത് ആർക്കാ അല്ലെ. എന്നാൽ ഇന്ന് നമുക്ക് നല്ല ചൂട് ചോറിനൊപ്പം ഒരു കിടിലൻ തക്കാളി ചമ്മന്തി ഉണ്ടാക്കിയാലോ. അതെ വളരെ ടേസ്റ്റിയായ ഈ ചമ്മന്തി മതി എത്ര വേണമെങ്കിലും ചോറ് കഴിക്കാൻ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാൻ ചൂടാക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ പാനിലേക്ക് ചേർത്ത് ചൂടാക്കുക. ശേഷം അഞ്ചു വറ്റൽമുളകും, കുറച്ചു കറിവേപ്പിലയും ചേർത്ത് ഒന്ന് വറുത്തെടുക്കുക.

ശേഷം രണ്ടും മൂപ്പിച്ചു കോരി മാറ്റുക. ശേഷം ബാക്കിയുള്ള എണ്ണയിലേക്ക് മീഡിയം സൈസിലുള്ള മൂന്നു തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റുക. ശേഷം പത്തു പീസോളം ചെറിയ ഉള്ളിയും, കുറച്ചു വെളുത്തുള്ളിയും ചേർത്ത് ഒന്ന് മൂപ്പിക്കുക. ഇനി ഒരു സവാളയുടെ പകുതിയും മൂന്നു പച്ചമുളകും, ചേർത്ത് എണ്ണയിൽ മൂപ്പിക്കുക. ശേഷം അടച്ചു വെച്ച് തക്കാളി വേവിക്കുക. ശേഷം കുറച്ചു വാളൻ പുളി കൂടി ചേർത്ത് കൊടുക്കുക.

ശേഷം എല്ലാം കൂടി നല്ല പോലെ മൂപ്പിച്ച ശേഷം ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്ത് ഇളക്കുക. ശേഷം നല്ല പോലെ ചൂടാറാനായി വെക്കുക. അതിനു ശേഷം ഒരു ഇടി കല്ലിൽ ആദ്യം കറിവേപ്പിലയും വറ്റൽമുളകും ചതക്കുക. ശേഷം തക്കാളിയും ഉള്ളിയുമെല്ലാം കല്ലിലേക്ക് ചേർത്ത് ചതച്ചെടുക്കുക. ശേഷം നല്ല പോലെ എല്ലാം കൂടി കല്ലിൽ ഉടച്ചടുക്കുക. ശേഷം എല്ലാം കല്ലിൽ ഉടച്ചെടുത്ത ശേഷം ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് ചമ്മന്തി സെർവ് ചെയ്യാവുന്നതാണ്.

അപ്പോൾ വളരെ ടേസ്റ്റിയായ തക്കാളി ചട്ട്ണി റെഡിയായി വന്നിട്ടുണ്ട്. വളരെ ടേസ്റ്റിയായ വളരെ പെട്ടന്ന് ചെയ്തെടുക്കാനും പറ്റുന്ന ഒരു റെസിപ്പി കൂടിയാണ് ഇത്. വേറെ കറികളൊന്നും ഇല്ലെങ്കിലും ഈ ഒരു കറി മതി വയറു നിറയെ ചോറുണ്ണാൻ. ഫദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply