ചിക്കനിൽ പല വേറെയ്റ്റി റെസിപ്പികൾ നമ്മൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ പെരി പെരി അൽഫഹം നിങ്ങൾ കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ഈ ചിക്കൻ റെസിപ്പി നമ്മുടെ വീടുകളിൽ തന്നെ നമുക്ക് സിമ്പിളായി തയ്യാറാക്കി എടുക്കാൻ കഴിയും. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കിലോ ചിക്കൻ നാലായി മുറിച്ചെടുക്കുക. എന്നിട്ട് ഒരു ചപ്പാത്തി കോൽ കൊണ്ട് ചിക്കൻ ഒന്ന് അടിച്ചു പരത്തുക.
എന്നിട്ട് ചിക്കന്റെ എല്ലാ ഭാഗവും വരഞ്ഞുകൊടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മുഴുവൻ മല്ലി, ഒരു ടീസ്പൂൺ കുരുമുളക്, ഒരു ടീസ്പൂൺ പെരിഞ്ജീരകവും, ഒരുടീസ്പൂൺ ചെറിയ ജീരകവും, 2 ഏലക്ക, 2 ഗ്രാമ്പൂ, ഒരു ബേ ലീഫ്, ഒരു കഷ്ണം പട്ട, 3 വറ്റൽമുളകും ചേർത്ത് ഒന്ന് ചൂടാക്കുക. ശേഷം ഇതെല്ലാം മിക്സിയുടെ ചെറിയ ജാറിലിട്ട് പൊടിക്കുക. ശേഷം ഒരു തക്കാളിയുടെ പകുതിയും, ഒരു സവാളയുടെ പകുതിയും, ഏഴ് അല്ലി വെളുത്തുള്ളിയും, രണ്ട് കഷ്ണം ഇഞ്ചി, കാൽ കപ്പ് പുതിനയില,കുറച്ചു മല്ലിയിലയും ചേർത്ത് ഒട്ടും തന്നെ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
ഇനി ഒരു പാത്രത്തിലേക്ക് 3 ടേബിൾ സ്പൂൺ തൈര് ചേർക്കുക. ശേഷം അതിനൊപ്പം ഒന്നര ടീസ്പൂൺ നാരങ്ങാ നീരും, നേരത്തെ പൊടിച്ചെടുത്ത മസാലപ്പൊടിയും ചേർത്തിളക്കുക. ശേഷം നേരത്തെ അരച്ചെടുത്ത മസാലയും കൂടി ഈ മിക്സിലേക്ക് ചേർത്തിളക്കുക. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ കാശ്മീരി മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിനുള്ള ഉപ്പും,അര ടീസ്പൂൺ ഗരം മസാല, ഒരു ടേബിൾ സ്പൂൺ സൺ ഫ്ലവർ ഓയിലും, ചേർത്ത് നല്ലപോലെ മിക്‌സാക്കി എടുക്കുക.
ശേഷം ഈ മസാലയിലേക്ക് ചിക്കൻ ചേർത്ത് മിക്‌സാക്കുക. എന്നിട്ട് രാത്രി മുഴുവൻ ഫ്രിഡ്ജിലേക്ക് വെക്കുക. എന്നിട്ട് ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിൽ ചേർക്കുക. ശേഷം എണ്ണയിലേക്ക് 4 ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ് ചേർത്തിളക്കുക. ശേഷം അതിലേക്ക് മുക്കാൽ ടീസ്പൂൺ കുരുമുളക്പൊടി, ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീര്, 5 ടേബിൾ സ്പൂൺ ചില്ലി ഫ്ലേക്സ്, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് മിക്‌സാക്കുക.
ശേഷം രാവിലെ ചിക്കന്റെ തണുപ്പ് മാറി വന്നിട്ടുണ്ട്. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണയൊഴിക്കുക. എന്നിട്ട് ചിക്കൻ അതിലേക്ക് ഇട്ട് ഫ്രൈ ചെയ്യുക. എന്നിട്ട് ലോ ഫ്ളൈമിൽ വെച്ച് എല്ലാ ചിക്കനും ഫ്രൈ ആക്കി എടുക്കുക. എന്നിട്ട് നേരത്തെ തയ്യാറാക്കിയ സോസിനെ ഫ്രൈ ആക്കി വെച്ച ചിക്കനിൽ തേച്ചു പിടിപ്പിക്കുക. എന്നിട്ട് ചിക്കൻ ഒന്നും കൂടി ഫ്രൈ ചെയ്തെടുക്കുക. ശേഷം ഒരു കരി കത്തിച്ചു പാത്രത്തിലേക്ക് വെക്കുക. എന്നിട്ട് കുറച്ചു ഓയിൽ അതിലേക്ക് ഒഴിക്കുക. അപ്പോൾ അതിന്റെ പുക ചിക്കനിലേക്ക് കിട്ടുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ പെരി പെരി അൽഫഹം ചിക്കൻ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ചിക്കൻ തയ്യാറാക്കി നോക്കണേ.
