ഇനി ഉണ്ണിയപ്പം ഉണ്ടാക്കുമ്പോൾ ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്യൂ.

വളരെ ടേസ്റ്റിയായ എന്നാൽ എല്ലാവർക്കും ഏറെ പ്രിയപ്പെട്ടതുമായ ഒരു പലഹാരമാണ് ഉണ്ണിയപ്പം. എന്നാൽ ഈ ഉണ്ണിയപ്പം നല്ല ടെസ്റ്റിലും സോഫ്റ്റായിട്ടും എങ്ങനെ ഉണ്ടാക്കാം എന്ന് മിക്കവാറും ഉള്ളവർക്കും അറിയണമെന്നില്ല. അപ്പോൾ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ പെർഫെക്റ്റ് ഉണ്ണിയപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി അര കിലോ പച്ചരി നല്ല പോലെ കഴുകി ആറ് മണിക്കൂറോളം വെള്ളത്തിൽ കുതിരാനായി ഇട്ടു വെക്കുക. ഇനി കുതിർന്നു കിട്ടിയ അരിയെ വെള്ളം നല്ല പോലെ ഊറ്റിയ ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക.

ഇനി അരിയുടെ കൂടെ അഞ്ചോ ആറോ ഏലക്ക കൂടി ചേർക്കുക. ശേഷം ഒരു ടീസ്പൂൺ ചെറിയ ജീരകവും, ചേർക്കുക. എന്നിട്ട് മുന്നൂറ്റി അൻപത് ഗ്രാം ശർക്കര വെള്ളവും ചേർത്ത് അടിപ്പിലേക്ക് വെക്കുക. ഇനി നല്ല പോലെ ഉരുക്കി എടുത്ത ശർക്കരയെ ഒന്ന് അരിച്ചെടുത്ത ശർക്കര പാണി ചെറിയ ചൂടോടുകൂടി പച്ചരിയിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം നല്ല പോലെ അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എല്ലാം നല്ല പോലെ അരച്ചെടുത്ത ശേഷം നല്ല പോലെ പഴുത്ത ഒന്നര റോബസ്റ്റ പഴം ചെറുതായി മുറിച്ചതും അര കപ്പ് മൈദയും കൂടി മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുക്കുക. ഇനി കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് ഈ മിക്സ് നേരത്തെ അരച്ചെടുത്ത പച്ചരി മിക്സിലേക്ക് ചേർത്ത് ഇളക്കുക.

നല്ല പോലെ മിക്‌സാക്കിയ ശേഷം കാൽ കപ്പ് വള്ളവും ചേർത്ത് ഇളക്കുവാനും മറക്കല്ലേ. ശേഷം മൂന്നു മണിക്കൂറോളം മാവിനെ റസ്റ്റ് ചെയ്യാനായി വെക്കുക. ഇനി കുറച്ചു തേങ്ങ നെയ്യിൽ മൂപ്പിച്ചതും, കുറച്ചു കറുത്ത എള്ളും കൂടി ചേർത്ത് ഇളക്കുക. ശേഷം നല്ല പോലെ ഇളക്കിയ ശേഷം ഉണ്ണിയപ്പ ചട്ടി ചൂടാക്കുക. എന്നിട്ട് അതിലേക്ക് എണ്ണ പകുതിയോളം ഒഴിച്ച ശേഷം മാവ് ഒഴിച്ച് കൊടുക്കുക. ശേഷം ഒരു സൈഡ് വെന്തു വന്നാൽ മറു സൈഡിലേക്ക് ഇട്ടു ഫ്രൈ ആക്കുക.

ഇനി ഫ്രൈ ആയി വന്ന ഉണ്ണിയപ്പം എണ്ണയിൽ നിന്നും കോരി മാറ്റുക. അപ്പോൾ ത്രേയുള്ളൂ വളരെ ടേസ്റ്റിയായ ഉണ്ണിയപ്പം ഇവിടെ റെഡിയായി വന്നിട്ടുണ്ട്. നല്ല സോഫ്റ്റായ ഉണ്ണിയപ്പമാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഫദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply