നമ്മുടെ കറികൾക്ക് മണവും രുചിയും കൂടാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു ഇലയാണ് കറിവേപ്പില. എന്നാൽ ഇന്ന് നമുക്ക് കറിവേപ്പില കൊണ്ട് ഒരു അടിപൊളി റെസിപ്പി തയ്യാറാക്കിയാലോ. അതിനായി ഒരു പാനെടുക്കുക. പാനിലേക്ക് നല്ല ഫ്രഷായ ഒരു കപ്പ് കറിവേപ്പില ചേർക്കുക. ശേഷം അതിനൊപ്പം നല്ല എരിവുള്ള 16 വറ്റൽ മുളകാണ് കറിവേപ്പിലക്കൊപ്പം ചേർക്കുന്നത്. ശേഷം അതിനൊപ്പം ഫ്രഷായ ഒരു ടേബിൾ സ്പൂൺ കുരുമുളകും, 50 ഗ്രാം ചെറിയ ഉള്ളി നാലായി മുറിച്ചതും, ചേർത്ത് കൊടുക്കുക.
ശേഷം 7 വെളുത്തുള്ളിയും, ഒരു കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞതും, ഒരു തേങ്ങാ ചിരകിയെടുത്തതും,കുറച്ചു ചെറു നാരകത്തിന്റെ ഇലയും, ചേർത്ത് കൊടുക്കുക. എന്നിട്ട് ഫ്ളയിം ഓണാക്കി നല്ലപോലെ വറുത്തെടുക്കുക. മീഡിയം ഫ്ളൈമിൽ വെച്ച് കൈ വിടാതെ ഇളക്കുക. ശേഷം നല്ലപോലെ വറുത്തെടുത്താൽ പിന്നെ തണുക്കാനായി വെക്കുക. ശേഷം തണുത്തുവന്ന മിക്സിനെ ഒരു മിക്സിയുടെ ചെറിയ ജാറിലിട്ട് പൊടിക്കുക. ശേഷം അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, ഒരു നെല്ലിക്ക വലിപ്പത്തിലുള്ള പുളിയും ചേർത്ത് പൊടിക്കുക.
അപ്പോൾ കറിവേപ്പില കട്ടി തയ്യാറായിട്ടുണ്ട്. വളരെ ടേസ്റ്റിയായ ഒരു വിഭവമാണിത്. എന്നാൽ ഇത് പലയിടങ്ങളിലും പല പേരിലാണ് അറിയപ്പെടുന്നത്. ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു വിഭവമാണ്. വേറെ കറികളൊന്നും ഇല്ലെങ്കിലും ഈ ഒരൊറ്റ കറി മതി വയറു നിറയെ ചോറുണ്ണാൻ. അപ്പോൾ എല്ലാവരും ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.
