കേസരി കഴിക്കാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ. എന്നാൽ പലതരത്തിലുള്ള കേസരികൾ നമ്മൾ കഴിച്ചിട്ടുണ്ടാകുമല്ലേ. എന്നാൽ ഇന്ന് നമുക്ക് റവ കൊണ്ടൊരു അടിപൊളി കേസരി ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ കേസരി വളരെ കുറച്ച് ചേരുവകൾ കൊണ്ട് നമുക്ക് തയ്യാറാക്കാൻ കഴിയും. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിലേക്ക് ഒരു കപ്പ് റവ ചേർത്ത് നല്ലപോലെ വറുക്കുക.
ലോ ഫ്ളൈമിൽ വെച്ച് റവ നല്ലപോലെ വറുത്തെടുക്കുക. നല്ല പോലെ വറുത്തെടുത്ത റവയെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ആ കടായിലേക്ക് തന്നെ ഒരു ടേബിൾ സ്പൂൺ നെയ് ചേർക്കുക. ശേഷം നെയ്യിലേക്ക് കുറച്ചു നട്ട്സും കിസ്സ്മിസ്സും വറുത്തെടുക്കുക. ശേഷം ബാക്കിയുള്ള നെയ്യിലേക്ക് മൂന്നര കപ്പ് വെള്ളം ചേർത്ത് നല്ല പോലെ തിളപ്പിക്കുക. ശേഷം വെള്ളത്തിലേക്ക് മൂന്നു ടേബിൾസ്പൂൺ സൺ ഫ്ലവർ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം വെള്ളത്തിലേക്ക് കുറച്ച് ഏലക്കാ ചതച്ചതും, ഒരു പിഞ്ചു ഉപ്പും ചേർത്ത് വെള്ളം നല്ലപോലെ തിളച്ചു വരുമ്പോൾ നേരത്തെ വറുത്ത റവ ചേർത്ത് നല്ലപോലെ മിക്സ് ആക്കി എടുക്കുക.
ശേഷം ലോ ഫ്ളൈമിൽ വെച്ച് റവ നല്ലപോലെ വേവിക്കുക. ഏകദേശം ഒരു മിനിട്ട് കഴിയുമ്പോൾ തന്നെ വെള്ളമൊക്കെ വറ്റി വരുന്നതായിരിക്കും. ഇനി റവയിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്ത് കൊടുക്കുക. ഒന്നര കപ്പ് പഞ്ചസാരയാണ് ചേർത്തിട്ടുള്ളത്. റവ നല്ലതുപോലെ വെന്തതിനുശേഷം മാത്രം പഞ്ചസാര ചേർത്തിളക്കുക. ഇനി ഏകദേശം രണ്ട് മിനിട്ട് കൂടി ആയപ്പോൾ റവ നല്ലപോലെ വെന്ത് പഞ്ചസാര ഒക്കെ നല്ല പോലെ പാകത്തിന് കുറുകി വന്നിട്ടുണ്ട്.
ഒരു ഹൽവയുടെ പരുവമായി വന്നാൽ നേരത്തെ നെയ്യിൽ വറുത്തെടുത്ത നട്ട്സും കിസ്മിസും ഈ സമയം ചേർത്തിളക്കുക. എന്നിട്ട് ഒരു ടീസ്പൂൺ നെയ്യും ചേർത്ത് ഇളക്കി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള റവ കേസരി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ കേസരി തയ്യാറാക്കി നോക്കണേ. റവ ഇരിപ്പുണ്ട് എങ്കിൽ ഈ രീതിയിൽ കേസരി തയ്യാറാക്കാൻ മറക്കല്ലേ.
