ഉരുളകിഴങ്ങ് കറി ഇത്രയും രുചിയോടെ കഴിച്ചിട്ടുണ്ടോ

ഹോട്ടലിൽനിന്നും കിട്ടുന്ന കറികളോട് പ്രത്യേക ഒരു ഇഷ്ടം ഉള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാൽ പലപ്പോഴും അതുപോലെ ഉണ്ടാക്കാൻ ശ്രമിച്ചാലും അതെ രുചി കിട്ടണമെന്നില്ല. എന്ന ഇന്ന് നമുക്ക് ഹോട്ടലിലെ അതെ രുചിയിലുള്ള പൊട്ടറ്റോ കറി എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 2 ഉരുളകിഴങ്ങ് നല്ലപോലെ കഴുകിയ ശേഷം പുഴുങ്ങിയെടുക്കുക. ശേഷം ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായിവന്ന പദത്തിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക.

ശേഷം എണ്ണയിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. എന്നിട്ട് ഒരു ടീസ്പൂൺ ജീരകവും, ഒരു ടീസ്പൂൺ കടലപ്പരിപ്പും ചേർത്ത് മൂപ്പിക്കുക. ശേഷം അതിനൊപ്പം ചെറുതായി അരിഞ്ഞെടുത്ത ചെറിയ കഷ്ണം ഇഞ്ചിയും കൂടി എണ്ണയിലേക്ക് ചേർത്ത് മൂപ്പിക്കുക. ശേഷം രണ്ട് പച്ചമുളക് കീറിയതും, കുറച്ചു കറിവേപ്പിലയും, ഒരു വലിയ സവാള നീളത്തിൽ സ്ലൈസാക്കിയതും ചേർത്ത് നല്ലപോലെ വഴറ്റുക. ശേഷം സവാളയിലേക്ക് പൊടിയായി അരിഞ്ഞെടുത്ത ക്യാരറ്റും ചേർത്ത് ഇളക്കി വഴറ്റുക.

https://youtu.be/iy7Ui2DAsRk

ശേഷം വാടിവന്ന സവാളയിലേക്ക് അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മൂപ്പിക്കുക. എന്നിട്ട് വേവിച്ചു വെച്ചിട്ടുള്ള ഗ്രീൻപീസും ചേർത്ത് നല്ലപോലെ ഇളക്കി വേവിക്കുക. ശേഷം പുഴുങ്ങി വെച്ചിട്ടുള്ള ഉരുളകിഴങ്ങ് കൈ കൊണ്ട് നല്ലപോലെ ഉടച്ച ശേഷം ഇതിലേക്ക് ചേർത്തിളക്കുക. ശേഷം ഒരു കപ്പ് വെള്ളം കൂടി കറിയിലേക്ക് ചേർത്തിളക്കുക. എന്നിട്ട് ഒരു ടേബിൾ സ്പൂൺ മൈദ കുറച്ചു വെള്ളത്തിൽ കലക്കിയെടുക്കുക. എന്നിട്ട് ആ മിക്സ് കൂടി കറിയിലേക്ക് ചേർത്ത് ഇളക്കി തിളപ്പിക്കുക.

കുറച്ചു നേരം തിളച്ചപ്പോൾ കറി പാകത്തിന് കുറുകി വന്നിട്ടുണ്ട്. ശേഷം കറിയിലേക്ക് പൊടിയായി അരിഞ്ഞെടുത്ത മല്ലിയില കൂടി ചേർത്തിളക്കി ഫ്ളൈയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ഉരുളകിഴങ്ങ് കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഉരുളകിഴങ്ങ് കറി തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു ഉരുളകിഴങ്ങ് കറിയാണിത്. ഏത് പലഹാരത്തിനും ഈ കറി വളരെ ടേസ്റ്റിയാണ്. അപ്പോൾ എല്ലാവരും ഈ രീതിയിൽ ഉരുളകിഴങ്ങ് കറി തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page