സ്ട്രാബെറി കേക്ക് ഇത്രയും ടേസ്റ്റിൽ കഴിച്ചിട്ടുണ്ടോ ?

ഇന്ന് നമുക്ക് ഒരു അടിപൊളി കേക്ക് ഉണ്ടാക്കിയാലോ. അതെ ആർക്കും വളരെ സിമ്പിളായി ചെയ്‌തെടുക്കാന് പറ്റുന്ന ഒരു സ്ട്രാബെറി കേക്കാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അതിനായി ഒരു ക്‌ളീനായ മിക്സിയുടെ ജാർ എടുക്കുക. ശേഷം ജാറിലേക്ക് രണ്ട് കോഴിമുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം മുട്ടയെ ഒന്ന് അടിച്ചെടുക്കുക. എന്നിട്ട് അതിനൊപ്പം മുക്കാൽ കപ്പ് പൊടിച്ച പഞ്ചസാരയും, ഒരു ടീസ്പൂൺ വാനില എസ്സൻസും, ഒരു നുള്ളു ഉപ്പും, കൂടി ഒന്ന് അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത മിക്സിലേക്ക് രണ്ട് ടീസ്പൂൺ വാനില യോഗാർട്ടും ചേർത്ത് ഒന്നും കൂടി അടിച്ചെടുക്കുക.

ഇനി അര കപ്പ് സൺ ഫ്‌ളവർ ഓയിലും ചേർത്ത് ഒന്നും കൂടി നല്ല പോലെ അടിച്ചെടുക്കുക. ശേഷം ഒരു ബൗളിലേക്ക് മാറ്റുക. എന്നിട്ട് ഒരു അരിപ്പയിലേക്ക് ഒരു കപ്പ് മൈദയും, ഒരു ടീസ്പൂൺ ബേക്കിങ് പൗഡറും, ഒരു നുള്ളു സോഡാപ്പൊടിയും ചേർത്ത് അരിച്ചു അടിച്ചെടുത്ത ബാറ്ററിലേക്ക് കുറച്ചെയായി ചേർത്ത് ഇളക്കുക. ശേഷം കാൽ കപ്പ് സ്ട്രാബെറി ക്രഷ് കൂടി ഇതിലേക്ക് ചേർത്ത് ഇളക്കുക. ശേഷം ഒരു കേക്ക് ടിൻ നെയ് ഗ്രീസ് ചെയ്തു ബട്ടർ പേപ്പർ വെച്ച് അതിലേക്കും നെയ് തടകി കൊടുക്കുക. ശേഷം ബാറ്റർ അതിലേക്ക് ഒഴിക്കുക. ശേഷം ഒന്ന് ടാപ്പ് ചെയ്യുക. ശേഷം ഒരു കുക്കർ അടുപ്പിൽ വെച്ച് പ്രീഹീറ്റ്‌ ചെയ്യുക.

ശേഷം അതിലേക്ക് ഒരു സ്റ്റാൻഡ് ഇട്ട ശേഷം കേക്ക് ടിൻ ഇറക്കി വെച്ച് കേക്ക് ബേക്കാക്കി എടുക്കുക. നാൽപ്പത്തിയഞ്ച് മിനിറ്റായപ്പോൾ കേക്ക് ബേക്കായി വന്നിട്ടുണ്ട്. ഇനി ഒരു കപ്പ് വിപ്പിംഗ് ക്രീം ബീറ്റാക്കി എടുക്കുക. ശേഷം കേക്കിനെ മൂന്നു ലേയറുകളായി മുറിക്കുക. ശേഷം ഒരു കേക്ക് ബോഡിൽ ഒരു ലെയർ കേക്ക് വെക്കുക. ശേഷം അതിലേക്ക് ഷുഗർ സിറപ്പും സ്ട്രാബെറി ക്രഷറും മിക്‌സാക്കിയ സിറപ്പ് വെറ്റാക്കുക. ശേഷം മുകളിലായി ക്രീം വെച്ച് കൊടുക്കുക. എന്നിട്ട് അതിന്റെ മുകളിൽ അടുത്ത ലെയർ കേക്ക് വെച്ച് ഇതുപോലെ ചെയ്യുക. ശേഷം അടുത്ത ലെയർ കേക്കിലും ഇതുപോലെ ചെയ്യുക.

ശേഷം മുകളിലായി കുറച്ചു കേക്ക് പൊടി വിതറിയ ശേഷം മൂന്നു പീസ് സ്ട്രാബെറി മുകളിലായി വെച്ച് ഡെക്കറേറ്റ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ സ്ട്രാബെറി കേക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ കേക്ക് തയ്യാറാക്കി നോക്കണേ. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ പറ്റിയ ഒരു സൂപ്പർ കേക്കാണ് ഇത്. ഒരു പീസ് കേക്ക് കഴിച്ചാൽ വീണ്ടും തീർച്ചയായും കഴിക്കാൻ തോന്നും രുചിയാണ് ഈ കേക്കിന്. എല്ലാവരും ഈ കേക്ക് ട്രൈ ചെയ്തു നോക്കണേ.

Leave a Reply