ഇന്ന് നമുക്ക് ഒരു അടിപൊളി ഓറഞ്ച് ജ്യൂസ് പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായ ഈ ജ്യൂസ് സാദാരണ തയ്യാറാക്കുന്ന ഓറഞ്ച് ജ്യൂസിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ടേസ്റ്റിയുമായാണ്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി മൂന്നു ഓറഞ്ച് എടുക്കുക. ഓറഞ്ചിന് പകരം മുസംബി എടുത്താലും മതിയാകും. ശേഷം ഓറഞ്ചിനെ പിഴിഞ്ഞ് അതിന്റെ ഫ്രഷ് ജ്യൂസ് എടുക്കുക.
ശേഷം പിഴിഞ്ഞെടുത്ത ജ്യൂസ് ഒന്നര ഗ്ലാസ്സോളമുണ്ട്. അതിനെ ഒരു കപ്പിലേക്ക് മാറ്റിയ ശേഷം അതിലേക്ക് രണ്ട് ഗ്ലാസ് തണുത്ത വെള്ളമൊഴിക്കുക. ഇനി ഒരു ചെറുനാരങ്ങയുടെ നീരും കൂടി ചേർത്ത് കൊടുക്കുക. ശേഷം മധുരത്തിനായി കാൽ കപ്പ് പഞ്ചസാരയും ചേർത്ത് കൊടുക്കുക. എന്നിട്ട് മൂന്നു ഐസ് ക്യൂബ്സും ചേർത്ത് നല്ലപോലെ മിക്സാക്കുക. ഇനി കുതിർത്തിയെടുത്ത ബ്ലാക്ക് കസ്കസ് ഒരു ടേബിൾ സ്പൂൺ ഈ ജ്യൂസിലേക്ക് ചേർത്തിളക്കുക.
എന്നിട്ട് ഈ ജ്യൂസിനെ നല്ലപോലെ അടിച്ചെടുക്കുക. എന്നിട്ട് ഗ്ലാസ്സിലേക്ക് ഒഴിച്ച് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ഓറഞ്ച് ജ്യൂസ് തയ്യാറായിട്ടുണ്ട്. ചൂട് കാലത്തും ശരീരത്തിന് ക്ഷീണമുള്ളപ്പോഴൊക്കെ കുടിക്കാൻ പറ്റിയ നല്ലൊരു ജ്യൂസാണ്. ഒരുതവണ ഓറഞ്ച് ജ്യൂസ് ഇങ്ങനെ തയ്യാറാക്കി നോക്കിയാൽ പിന്നെ എന്നും ഇങ്ങനെ കുടിക്കാനേ നിങ്ങൾ ഇഷ്ടപെടൂ. എല്ലാവരും ഈ രീതിയിൽ ജ്യൂസ് തയ്യാറാക്കി നോക്കണേ.
