പഴുത്തുപോയ നേന്ത്രപ്പഴം കഴിക്കാൻ മടിയുണ്ടോ എങ്കിൽ ഇങ്ങനെ തയ്യാറാക്കി കഴിക്കൂ

നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും കാണുന്ന ഒരു പഴമാണ് നേന്ത്രപ്പഴം. എന്നാൽ കുറച്ചു പഴുത്തുപോയാൽ നേന്ത്രപ്പഴം കഴിക്കാൻ നമുക്കെല്ലാവർക്കും മടിയാണ്. എന്നാൽ ഇന്ന് നല്ല പഴുത്തുപോയ നേന്ത്രപ്പഴം കൊണ്ട് നല്ല പഞ്ഞിപോലെ സോഫ്റ്റായ ഹൽവ തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ ഹൽവ തയ്യാറാക്കാനായി 3 നേന്ത്രപ്പഴമാണ്‌ എടുത്തിട്ടുള്ളത്. ശേഷം പഴം തൊലി കളഞ്ഞു ചെറിയ പീസുകളായി മുറിച്ചെടുക്കുക. എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക.

എന്നിട്ട് പഴത്തിനൊപ്പം അര കപ്പ് പശുവിൻ പാൽ കൂടി ചേർക്കുക. എന്നിട്ട് നല്ലപോലെ അടിച്ചെടുക്കുക. എന്നിട്ട് ഒരു പാനിലേക്ക് നാലര അച്ചു ശർക്കര ചേർക്കുക. ശേഷം ശർക്കരയിലേക്ക് അര കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ ഉരുക്കിയെടുക്കുക. ശേഷം ഉരുക്കിയെടുത്ത ശർക്കരയെ ഒന്ന് അരിച്ചെടുക്കുക. ശേഷം ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. ഇനി നെയ്യ് ചൂടായി വന്നാൽ കുറച്ചു കാഷ്യൂ ചേർത്ത് ഫ്രൈ ചെയ്തെടുക്കുക.

ശേഷം ബാക്കിയുള്ള നെയ്യിലേക്ക് അടിച്ചെടുത്ത നേന്ത്രപ്പഴം മിക്സ് ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് ഇളക്കി ഇളക്കി ഈ മിക്സിനെ ഡ്രൈ ആക്കി എടുക്കുക. ഡ്രൈ ആയി വന്നാൽ ശർക്കര പാനി ചേർത്തിളക്കുക. എന്നിട്ട് ശർക്കര പാനിയും പഴം മിക്‌സും കൂടി നല്ലപോലെ യോജിച്ചുവന്നാൽ അര ടീസ്പൂൺ ഏലക്ക പൊടിയും ചേർത്ത് മിക്‌സാക്കുക. എന്നിട്ട് പാനിൽ നിന്നും വിട്ടുവരുന്ന പരുവം വരെ ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് നല്ലപോലെ ഇളക്കുക.

എന്നിട്ട് നെയ്യ് ഹൽവയിൽ നിന്നും വിട്ട് വരുന്ന പരുവം വരെ നല്ലപോലെ ഇളക്കി മിക്‌സാക്കുക. ഇനി ഒരു ട്രേയിലേക്ക് കുറച്ചു നെയ്യ് തടവുക. ശേഷം ഈ ഹൽവയെ അതിലേക്ക് വെച്ച് ഒരു സ്പൂൺ കൊണ്ട് അമർത്തി കൊടുക്കുക. എന്നിട്ട് നല്ല ഷെയ്‌പ്പാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ നേന്ത്രപ്പഴം ഹൽവ തയ്യാറായിട്ടുണ്ട്. നല്ല പഞ്ഞിപോലെ സോഫ്റ്റായ ഹൽവയാണിത്. വളരെ പെട്ടന്ന് ചെയ്തെടുക്കാനും കഴിയും. നിങ്ങളുടെ വീടുകളിൽ ഇത്തരത്തിൽ പഴുത്ത പഴമുണ്ട്‌ എങ്കിൽ ഈ രീതിയിൽ ഹൽവ തയ്യാറാക്കി നോക്കണേ.

Leave a Reply