നാളത്തെ സ്പെഷ്യലായി ഈ പുഡ്ഡിംഗ് ആയാലോ

പല ടേസ്റ്റിയായ പുഡിങ്ങുകൾ കഴിച്ചിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാൽ പാഷൻ ഫ്രൂട്ട് പുഡ്ഡിംഗ് നിങ്ങൾ കഴിച്ചിട്ടുണ്ടോ. ഇപ്പോൾ മിക്കവാറും വീടുകളിലും കാണുന്ന ഒരു ഫ്രൂട്ടാണ് ഇത്. ഒത്തിരി ഔഷധ ഗുണങ്ങളും ഈ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് പാഷൻ ഫ്രൂട്ട് പൾപ്പ് എടുക്കുക. എന്നിട്ട് പാനിലേക്ക് ഈ പൾപ്പ് ചേർക്കുക. എന്നിട്ട് അടുപ്പിലേക്ക് വെക്കുക. എന്നിട്ട് ചൂടായി വന്ന പൾപ്പിലേക്ക് കാൽ കപ്പ് പഞ്ചസാര ചേർത്തിളക്കുക.

എന്നിട്ട് ചെറുതായി ഒന്ന് കുറുകി വന്നാൽ ഫ്ളൈയിം ഓഫ് ചെയ്യുക. ഇനി ഒരു പാനിലേക്ക് കാൽ കപ്പ് കോൺഫ്ലോർ ചേർക്കുക. അതിനൊപ്പം അര കപ്പ് പഞ്ചസാര കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് ഒരു കപ്പ് പാലും ചേർത്ത് നല്ലപോലെ ഇളക്കി മിക്‌സാക്കുക. എന്നിട്ട് നല്ലപോലെ മിക്‌സായി വന്നാൽ ഒരു കപ്പ് പാലും കൂടി ചേർത്തിളക്കുക. ശേഷം മീഡിയം ഫ്ളൈമിൽ വെച്ച് ചൂടാക്കുക. എന്നിട്ട് മീഡിയം ഫ്ളൈമിൽ വെച്ച് നല്ലപോലെ ഇളക്കി തിളപ്പിക്കുക.

ശേഷം തിളച്ചുവന്നാൽ പിന്നെ ലോ ഫ്ളൈമിൽ വെച്ച് കുറുക്കി എടുക്കുക. എന്നിട്ട് ഫ്ളയിം ഓഫ് ചെയ്യുക. ശേഷം ഈ മിക്സിലേക്ക് നാല് ടേബിൾ സ്പൂൺ വേവിച്ചു വെച്ചിട്ടുള്ള പാഷൻ ഫ്രൂട്ട് പൾപ്പ് ചേർക്കുക. എന്നിട്ട് നല്ലപോലെ ഇളക്കുക. എന്നിട്ട് ഒരു പുഡ്ഡിംഗ് ട്രേയിലേക്ക് ഈ മിക്സ് ഒഴിക്കുക. നെയ്യോ ബട്ടറോ സ്പ്രെഡ്ടാക്കിയ ട്രേയിലേക്ക് വേണം ഈ മിക്സ് ഒഴിച്ച് കൊടുക്കുവാൻ. എന്നിട്ട് ചൂടാറാനായി മാറ്റി വെക്കുക. ശേഷം ചൂടാറിവന്ന മിക്സിനെ ഒരു മണിക്കൂറോളം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചെടുക്കുക.

ശേഷം തണുത്തുവന്ന പുഡിങ്ങിന്റെ മുകളിലേക്ക് പാഷൻ ഫ്രൂട്ട് പൾപ്പ് ചേർക്കുക. എന്നിട്ട് രണ്ട് മണിക്കൂർ കൂടി ഫ്രിഡ്ജിലേക്ക് വെച്ച് തണുപ്പിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പാഷൻ ഫ്രൂട്ട് പുഡ്ഡിംഗ് തയ്യാറായിട്ടുണ്ട്. നല്ല സ്വാദിഷ്ടമായ ഒരു പുഡിങ്ങാണിത്. വീട്ടിലുള്ള ചേരുവകൾ മാത്രം മതി ഈ പുഡ്ഡിംഗ് തയ്യാറാക്കി എടുക്കാൻ. അപ്പോൾ വളരെ ടേസ്റ്റിയായ ഈ പുഡ്ഡിംഗ് എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page