കുടംപുളിയിട്ട മീൻകറി നല്ല നാടൻ രീതിയിൽ തയ്യാറാക്കിയിട്ടുണ്ടോ

മലയാളികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത കറിയാണ് മീൻകറി. എന്നാൽ ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായ മത്തി മുളകിട്ടത് തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ മീൻകറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 10 പീസ് മത്തി കഴുകി വൃത്തിയാക്കി വരഞ്ഞെടുക്കുക. ശേഷം മൂന്നു പീസ് കുടംപുളി നല്ലപോലെ കഴുകുക. എന്നിട്ട് ഒരു ബൗളിൽ കുറച്ചു വെള്ളത്തിലേക്ക് ഈ പുളിയെ ഇട്ട് വെക്കുക. എന്നിട്ട് ഒരു മൺചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായ ചട്ടിയിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക.

ശേഷം എണ്ണയിലേക്ക് 5 അല്ലി വെളുത്തുള്ളി ചതച്ചത്, ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചത്, ഏഴു ചെറിയ ഉള്ളി ചതച്ചത്, രണ്ട് പച്ചമുളക് നീളത്തിൽ കീറിയത്, കുറച്ചു കറിവേപ്പില എന്നിവ ചേർത്ത് നല്ലപോലെ വഴറ്റുക. ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ടര ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, അര ടീസ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. എന്നിട്ട് അര ടീസ്പൂൺ ഉലുവാപ്പൊടിയും ചേർത്ത് ഇളക്കിയ ശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക.

ശേഷം വഴറ്റിയെടുത്ത തക്കാളിയിലേക്ക് കുതിർത്തി വെച്ചിട്ടുള്ള കുടംപുളി ആ വെള്ളത്തോടൊപ്പം ഈ മസാലയിലേക്ക് ചേർത്തിളക്കുക. എന്നിട്ട് ഇതിലേക്ക് ഒന്നര ഗ്ലാസ് വെള്ളമൊഴിച്ചു തിളപ്പിക്കുക. ശേഷം ആവശ്യത്തിനുള്ള ഉപ്പും കൂടി കറിയിലേക്ക് ചേർത്തിളക്കുക. എന്നിട്ട് തിളച്ചുവന്നാൽ മീനിട്ട് കൊടുക്കുക. ശേഷം മുകളിലായി കുറച്ചു കറിവേപ്പില കൂടി ചേർത്ത് കൊടുക്കുക. ഇനി രണ്ട് മിനിറ്റോളം കറി അടച്ചുവെച്ചു തിളപ്പിക്കുക.

ശേഷം നല്ലപോലെ തിളച്ചു വറ്റി വന്ന കറിയെ ചട്ടിയോട് കൂടി എടുത്തു ചുറ്റിച്ചു കൊടുക്കുക. എന്നിട്ട് ഒരുമിനിട്ടും കൂടി കറി നന്നായി തിളപ്പിച്ച ശേഷം ഫ്‌ളയിം ഓഫ് ചെയ്യുക. ശേഷം മുകളിലായി കുറച്ചു കറിവേപ്പിലയും ചേർത്ത് അടച്ചു വെക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മീൻകറി തയ്യാറായിട്ടുണ്ട്. ചോറിനും പലഹാരങ്ങൾക്കുമെല്ലാം ഈ കറി സൂപ്പറാണ്. എല്ലാവരും തീർച്ചയായും ട്രൈ ചെയ്‌ത്‌ നോക്കണേ.

Leave a Reply

You cannot copy content of this page