വെറും 3 ചേരുവകൾ കൊണ്ട് നല്ല പഞ്ഞിപോലെ സോഫ്റ്റായ പലഹാരം

ഇന്ന് നമുക്ക് ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് റെസിപ്പി പരിചയപ്പെട്ടാലോ. രാവിലെ തിരക്കുള്ള ദിവസങ്ങളിലൊക്കെ തയ്യാറാക്കാൻ പറ്റിയ ടേസ്റ്റിയായ ഒരു പലഹാരമാണിത്. ഗോതമ്പ് മാവ് വെച്ചിട്ടാണ് ഈ പലഹാരം തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പ് മാവ് ചേർക്കുക. ശേഷം അര കപ്പ് റവയും കൂടി മാവിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം പുളിയില്ലാത്ത അര കപ്പ് തൈരും കൂടി മാവിലേക്ക് ചേർത്ത് കൊടുക്കുക,

ശേഷം കുറെച്ചെയായി വെള്ളം ചേർത്ത് മാവിനെ ഇഡ്ഡലി മാവിന്റെ പരുവത്തിൽ കലക്കിയെടുക്കുക, ശേഷം കലക്കിയെടുത്ത മാവിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, ഒരുനുള്ള് സോഡാപ്പൊടിയും ചേർത്ത് കലക്കുക. എന്നിട്ട് ഒരു ഉണ്ണിയപ്പ ചട്ടിയിലേക്ക് കുറച്ചു എണ്ണ തടകിയ ശേഷം മാവിനെ ഓരോ കുഴിയിലേക്കും ഒഴിക്കുക. എന്നിട്ട് ഒരു വലിയ പാത്രത്തിൽ വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം അതിന്റെ മുകളിൽ ഒരു തട്ട് വെച്ച് കൊടുക്കുക. എന്നിട്ട് ഉണ്ണിയപ്പ ചട്ടി അതിലേക്ക് ഇറക്കി വെക്കുക.

എന്നിട്ട് പാത്രം അടച്ചുവെച്ചു പലഹാരം ആവിയിൽ വേവിച്ചെടുക്കുക, ഇഡ്ഡലി വേവുന്ന സമയം കൊണ്ട് തന്നെ ഈ പലഹാരവും വെന്തു കിട്ടുന്നതാണ്. ശേഷം വെന്തുവന്ന പലഹാരം ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം എല്ലാ പലഹാരവും ഇതുപോലെ തന്നെ വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ നല്ല പഞ്ഞിപോലെ സോഫ്റ്റായ പലഹാരം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പഞ്ഞിയപ്പം തയ്യാറാക്കി നോക്കണേ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു പലഹാരമാണിത്. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.

 

Leave a Reply

You cannot copy content of this page