നമ്മുടെ വീടുകൾ എപ്പോഴും വൃത്തിയായും സുഗന്ധത്തോടെയും ഇരിക്കണം എന്നതാണ് നാം ഓരോരുത്തരും ആഗ്രഹിക്കുന്നത്. എന്നാൽ ചില സമയങ്ങളിൽ അടുക്കളയിൽ പാചകം ചെയ്യുമ്പോൾ ഉണ്ടാകുന്ന മണം നമ്മുടെ വീടുകളിൽ എപ്പോഴും തങ്ങി നിൽക്കാറുണ്ട്. എന്നാൽ ഇനി മുതൽ വീട്ടിനുള്ളിൽ എപ്പോഴും നല്ല റിഫ്രഷിങ്ങായ മണം നിലനിൽക്കാനായി കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.
ഇന്ന് നമുക്ക് നാച്ചുറലായി വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു അടിപൊളി റിഫ്രഷണറാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന കുറച്ചു സാധനങ്ങൾ കൊണ്ടാണ് ഈ റിഫ്രഷണർ തയ്യാറാക്കുന്നത്. അതിനായി ഒരു സോസ് പാനിലേക്ക് രണ്ടര കപ്പ് വെള്ളം അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം വെള്ളത്തിലേക്ക് ഒരു കൈ ഇഞ്ച് നീളത്തിലുള്ള പട്ട ഇട്ടു കൊടുക്കുക. ശേഷം ഒരു അഞ്ച് പീസ് ഗ്രാമ്പുവും, ഒരു ഓറഞ്ചിന്റെ തൊലിയും ചേർക്കുക.
ഇനി ഓറഞ്ചിന്റെ തൊലി ഇല്ലായെങ്കിൽ നാരങ്ങയുടെ തൊലി ഉപയോഗിച്ചാലും മതിയാകും. ശേഷം ഒരു നാരങ്ങയുടെ പകുതിയും, ഒരു ടീസ്പൂൺ വാനില എസ്സൻസും ചേർത്ത് തിളപ്പിക്കുക. ശേഷം തിളച്ചുവന്ന വെള്ളത്തിനെ അഞ്ച് മിനിറ്റോളം ലോ ഫ്ളൈമിൽ വെച്ച് തിളപ്പിക്കുക. വീട്ടിനുള്ളിലെ എല്ലാ ഡോറുകളും അടച്ചതിന് ശേഷം മാത്രം ഈ വെള്ളം തിളപ്പിക്കുക. അപ്പോൾ കുറച്ചു കൂടുതൽ നേരം ഈ മണം വീട്ടിന്റെ എല്ലാ ഭാഗങ്ങളിലും തങ്ങി നിലക്കുന്നതായിരിക്കും.
ശേഷം നാല് ദിവസത്തോളം ഈ വെള്ളം തിളപ്പിച്ച് നമ്മുടെ വീടുകളിൽ സുഗന്ധം നിറക്കാൻ കഴിയും. ഈ ഒരു ഫ്ലേവർ നമുക്ക് പോസിറ്റീവ് എനർജി നൽകുന്നതാണ്. അടുത്ത ദിവസങ്ങളിൽ ഇങ്ങനെ ഉപയോഗിക്കുമ്പോൾ കുറച്ചു കൂടി വെള്ളം ചേർത്ത് തിളപ്പിക്കുക. അപ്പോൾ എല്ലാവരും നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന ഈ സാധനങ്ങൾ ഉപയോഗിച്ച് ഈസിയായി നമുക്ക് റിഫ്രഷണർ തയ്യാറാക്കാവുന്നതാണ്. ഇനിമുതൽ വില കൂടിയ റിഫ്രഷണറുകൾ ഉപയോഗിക്കുകയേ വേണ്ട.