ഒരു കപ്പ് പാൽ കൊണ്ട് തീ പോലും കത്തിക്കാതെ തയ്യാറാക്കി എടുക്കാവുന്ന ടേസ്റ്റി ഡെസേർട്ട്

ഇടക്കെങ്കിലും മധുരം കഴിക്കാൻ കൊതിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പുതു രുചിയിലുള്ള സ്വീറ്റ് റെസിപ്പികൾ കഴിക്കാനാണ് നമുക്കെല്ലാം ഏറെ ഇഷ്ടം. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു സ്വീറ്റ് റെസിപ്പി തയ്യാറാക്കിയാലോ. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പാൽ ചേർക്കുക. ശേഷം പാലിലേക്ക് ഏതൊക്കെ ഡ്രൈ ഫ്രൂട്സുകളാണ് കയ്യിലുള്ളത് അതെല്ലാം പാലിലേക്ക് ചെറുതായി മുറിച്ച ശേഷം ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് നാല്‌ ടേബിൾ സ്പൂൺ പാൽപ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

ശേഷം മധുരത്തിനാവശ്യമായ പഞ്ചസാര ചേർത്ത് മിക്‌സാക്കുക. ഇനി അതിലേക്ക് ഒരു ടീസ്പൂൺ വാനില എസ്സൻസും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇനി മറ്റൊരു പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക. ശേഷം ബട്ടറിലേക്ക് രണ്ട് ടേബിൾ സ്പൂൺ പൊടിച്ച പഞ്ചസാര ചേർത്തിളക്കുക. പഞ്ചസാരയും ബട്ടറും കൂടി ഒരു ക്രീമി പരുവത്തിലായി വന്നാൽ രണ്ട് ടേബിൾ സ്പൂൺ പാൽപ്പൊടി ചേർത്തിളക്കുക.

ശേഷം എല്ലാം നല്ലപോലെ മിക്‌സായി വന്നാൽ ഒരു ടേബിൾ സ്പൂൺ പാൽ ഈ മിക്സിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം മൂന്നു സ്‌ലൈസ്ഡ് ബ്രെഡ് എടുക്കുക. എന്നിട്ട് അതിനെ ഒരു അടപ്പ് കൊണ്ട് ചെറിയ പീസുകളായി വട്ടത്തിൽ മുറിച്ചെടുക്കുക. ശേഷം മുറിച്ചെടുത്ത ബ്രെഡിനെ പാലിൽ ഒന്ന് മുക്കി പാൽ പിഴിഞ്ഞ് കളയുക. ശേഷം പിഴിഞ്ഞെടുത്ത ബ്രെഡിന്റെ മുകളിലേക്ക് ബട്ടർ ക്രീം തേച്ചു പിടിപ്പിക്കുക. എന്നിട്ട് മറ്റൊരു ബ്രെഡ് പീസ് പാലിൽ മുക്കിയ ശേഷം ചെറുതായി പിഴിഞ്ഞ് കളയുക. എന്നിട്ട് ക്രീം തേച്ചു വെച്ചിട്ടുള്ള ബ്രെഡിന്റെ മുകളിലേക്ക് ഈ ബ്രെഡ് ഒട്ടിച്ചു വെക്കുക.

ഇനി എല്ലാ ബ്രെഡും ഇതുപോലെ വെച്ച് ഒട്ടിച്ച ശേഷം ഒരു കുഴിയുള്ള പാത്രത്തിലേക്ക് ഈ ബ്രെഡിനെ നിരത്തി വെക്കുക. ശേഷം ഈ പാൽ മിക്സിനെ അതിന്റെ മുകളിലേക്ക് ഒഴിച്ച് കൊടുക്കുക. എന്നിവ്വ് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ബ്രെഡും പാലും കൊണ്ടുള്ള സ്വീറ്റ് റെസിപ്പി തയ്യാറായിട്ടുണ്ട്. നല്ല ടേസ്റ്റിയായ ഒരു മധുരമാണിത്. എന്തെങ്കിലും മധുരമൊക്കെ ഇടക്കൊക്കെ കഴിക്കാൻ തോന്നുമ്പോൾ സിമ്പിളായി തയ്യാറാക്കി എടുക്കാൻ പറ്റിയ ഈ സ്വീറ്റ് റെസിപ്പി തയ്യാറാക്കി നോക്കൂ.

Leave a Reply

You cannot copy content of this page