ഇനി മുതൽ തലേ ദിവസം അരി അരച്ച് വെച്ച് കാത്തിരിക്കാതെ പാലപ്പം തയ്യാറാക്കാം

നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും തയ്യാറാക്കാറുള്ള ഒരു ബ്രേക്ഫാസ്റ്റാണ് പാലപ്പം. എന്നാൽ തലേ ദിവസം അരി അരച്ച് വെച്ചിട്ടല്ലേ അപ്പം തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് തലേ ദിവസം അരി അരച്ച് വെക്കാതെ എങ്ങനെയാണ് പാലപ്പം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നര കപ്പ് അരിപ്പൊടി ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം ഒരു കപ്പ് ചൂടുള്ള വെള്ളം ചേർത്ത് ഇളക്കുക. ശേഷം അതിലേക്ക് അര കപ്പ് ചോറും ചേർത്ത് കൊടുക്കുക.

എന്നിട്ട് അതിലേക്ക് മുക്കാൽ കപ്പ് തേങ്ങയും ചേർക്കുക. ശേഷം അതിലേക്ക് അര ടീസ്പൂൺ ഈസ്റ്റും ചേർത്ത് കൊടുക്കുക. ഇനി ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചെറിയ ചൂടുള്ള വെള്ളവും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ശേഷം നല്ല സ്മൂത്തായി അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് ഒഴിക്കുക. സാദാരണ പാലപ്പം തയ്യാറാക്കുമ്പോൾ എത്രത്തോളം വെള്ളമാണ് ചേർക്കുന്നത് ആ പരുവത്തിൽ വെള്ളം ഈ മാവിലേക്ക് ചേർത്തിളക്കുക.

ഇനി മാവിനെ അടച്ചു ഒരു മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഒരു മണിക്കൂറാകുമ്പോൾ മാവ് നല്ലപോലെ പരുവമായി കിട്ടുന്നതാണ്. ശേഷം നല്ലപോലെ പാകമായി കിട്ടിയ മാവിനെ ഒന്നും കൂടി പതിയെ ഇളക്കിയ ശേഷം ഒരു അപ്പച്ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഓരോ തവി മാവ് വീതം ഒഴിച്ച് ചുറ്റിക്കുക. എന്നിട്ട് മുകളിലായി കുമിളകൾ പോലെ വന്നു തുടങ്ങുമ്പോൾ അടച്ചു വെക്കുക.

ശേഷം സൈഡിലായി മൊരിഞ്ഞു കിട്ടിയാൽ പാനിൽ നിന്നും എടുത്തു മാറ്റുക. എല്ലാ മാവ് കൊണ്ടും ഇതുപോലെ അപ്പം ചുട്ടെടുക്കുക. നല്ല സോഫ്‌റ്റും ടേസ്റ്റിയുമായ അപ്പമാണിത്. വളരെ സിമ്പിളായി കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മാവ് പാകമായി കിട്ടുന്നതാണ്. എല്ലാവരും ഈ രീതിയിൽ അപ്പം തയ്യാറാക്കി നോക്കണേ. ഇനി മുതൽ തലേ ദിവസം അരി അരച്ച് വെക്കാതെ തന്നെ പാലപ്പം സിമ്പിളായി തയ്യാറാക്കി എടുക്കാവുന്നതാണ്. നാളത്തെ ബ്രേക്ഫാസ്റ്റായി ഈ പാലപ്പം തന്നെ തയ്യാറാക്കി നോക്കൂ.

Leave a Reply