ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ഒരു റെസിപ്പിയാണ് ടർക്കിഷ് ചിക്കൻ. വളരെ ടേസ്റ്റിയായിട്ടുള്ള
ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ. ഈ വിഭവം തയ്യാറാക്കാനായി 500 ഗ്രാം ചിക്കൻ കഴുകി വൃത്തിയാക്കിയ ശേഷം ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം ചിക്കനിലേക്ക് മൂന്നു ടേബിൾ സ്പൂൺ തൈരും, ഒന്നര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും, ഒരു ടീസ്പൂൺ കുരുമുളക് പൊടി, അരടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, അര ടീസ്പൂൺ പട്ട പൊടിച്ചത്, അര ടീസ്പൂൺ ഒറിഗാനോ, ഒരു ടേബിൾസ്പൂൺ വിനാഗിരി, ഒരു ടേബിൾ സ്പൂൺ ഓയിൽ, ഒരു ചിക്കൻ സ്റ്റോക്ക് ക്യൂബ് എന്നിവ ചേർക്കുക.
ചിക്കൻ സ്റ്റോക്ക് ക്യൂബിൽ ഉപ്പ് ഉള്ളതുകൊണ്ട് തന്നെ ആവശ്യത്തിനുമാത്രം ഉപ്പ് ചേർത്ത് നല്ലപോലെ കൈകൊണ്ട് മിക്സ് ആക്കി എടുക്കുക. ശേഷം അരമണിക്കൂറോളം ചിക്കനെ അടച്ച് ടെസ്റ്റ് ചെയ്യാനായി മാറ്റി വെക്കാം. ശേഷം വൈറ്റ് സോസ് തയ്യാറാക്കാനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് കൊടുക്കുക. ശേഷം ബട്ടറിലേക്ക് ഒരു ടേബിൾ സ്പൂൺ മൈദ ചേർത്ത് നല്ലപോലെ ഇളക്കുക. ഏകദേശം ഒരു മിനിട്ടോളം മൈദ റോസ്റ്റാക്കി എടുത്തശേഷം മുക്കാൽ കപ്പ് പാൽ ചേർത്ത് നന്നായി ഇളക്കുക. പാൽ ചേർത്ത് മൈദ നല്ലപോലെ മിക്‌സാക്കി എടുത്താൽ രണ്ടു നുള്ള് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക.
ശേഷം നല്ലപോലെ കുറുകിവരുമ്പോൾ അരടീസ്പൂൺ വൈറ്റ് പെപ്പർ പൗഡറും, കാൽ ടീസ്പൂൺ ഒറിഗാനോയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം വൈറ്റ് സോസ് കൂടുതൽ തിക്കായി വന്നാൽ കാൽക്കപ്പ് പാലും കൂടി ചേർത്ത് സോസിനെ ഒന്ന് ലൂസ് ആക്കി എടുക്കുക. ശേഷം ഫ്‌ളെയിം ഓഫ് ചെയ്ത് മാറ്റി വെക്കുക. നേരത്തെ റസ്റ്റ് ചെയ്യാനായി വച്ചിരുന്ന ചിക്കൻ മസാല പിടിച്ചു നല്ലപോലെ കിട്ടിയിട്ടുണ്ട്. ഇനി ചിക്കൻ ഫ്രൈ ചെയ്തെടുക്കുക. ശേഷം ചിക്കൻ അടച്ചുവച്ച് കുറച്ചുനേരം വേവിക്കുക. പകുതി വെന്തു വന്ന ചിക്കൻ തുറന്നുവെച്ച് ഹൈ ഫ്ളൈമിലിട്ടു റോസ്റ്റാക്കി എടുക്കുക. ശേഷം എണ്ണയൊക്കെ തെളിഞ്ഞു റോസ്റ്റായി വന്ന ചിക്കനിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച വൈറ്റ് സോസ് മുകളിലായി ചേർത്തുകൊടുക്കാം.
അതിൻറെ മുകളിൽ കാൽകപ്പ് മോസോറില്ല ചീസും അര ടീസ്പൂൺ കുരുമുളകു പൊടിയും, അരടീസ്പൂൺ ഒറിഗാനോയും മുകളിലായിട്ട് ഇത് അടച്ചുവയ്ക്കുക. രണ്ട് മിനിറ്റോളം ലോ ഫ്‌ളൈമിൽ വെച്ച് അടച്ചു വച്ചശേഷം ഫ്ളയിം ഓഫ് ചെയ്യുക. രണ്ടു മിനിറ്റ് ആകുമ്പോൾ ചീസോക്കെ മെൽറ്റായി ചിക്കൻ നല്ല പാകമായി കിട്ടിയിട്ടുണ്ട്. ശേഷം ചിക്കൻ സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ടർക്കിഷ് ചിക്കൻ തയ്യാറായിട്ടുണ്ട്. എല്ലാവരും വളരെ ടേസ്റ്റിയായിട്ടുള്ള ഈ വിഭവം തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
