ഉരുളക്കിഴങ്ങും, മൈദയും കൊണ്ട് അസാധ്യ രുചിയിലൊരു പലഹാരം

ഇടയ്ക്കിടെ രുചികരമായ സ്നാക്കുകൾ കഴിക്കാൻ കൊതിക്കുന്നവരാണ് നമ്മളോരോരുത്തരും. ചായക്കൊപ്പം എന്തെങ്കിലും കടി വേണം എന്നത് നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള കാര്യമാണ്. അപ്പോൾ ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായ ഒരു സ്നാക്ക് തയ്യാറാക്കിയാലോ. കാണാനും നല്ല ഭംഗിയാണ് കഴിക്കാനും അതിലും നല്ല രുചിയാണ്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി മൂന്ന് ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് പുഴുങ്ങി എടുക്കുക. ശേഷം പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങിനെ കൈകൊണ്ട് ഉടച്ചെടുക്കുക.

ശേഷം ഉടച്ചെടുത്ത ഉരുളക്കിഴങ്ങിലേക്ക് 2 പച്ചമുളക് ചെറുതായി അരിഞ്ഞതും, ഒരു ചെറിയ കഷ്ണം ഇഞ്ചി പൊടിയായി അരിഞ്ഞതും, ഒരു പകുതി സവാള പൊടിയായരിഞ്ഞത്, ശേഷം കുറച്ച് മല്ലിയില പൊടിയായി അരിഞ്ഞതും, ഒരു ടീസ്പൂൺ ചാറ്റ് മസാലയും, ശേഷം അതിലേക്ക് കാൽ ടീസ്പൂൺ മുളകുപൊടിയും, കാൽ ടീസ്പൂൺ പെരുംജീരകം ചതച്ചത്, ആവശ്യത്തിനുള്ള ഉപ്പും കൂടി ചേർത്ത് എല്ലാം കൂടി നല്ലപോലെ കുഴച്ചെടുക്കുക. ശേഷം അഞ്ച് മിനിട്ടോളം ഈ മിക്സിനെ അടച്ച് ഫ്രിഡ്ജിലേക്ക് വെക്കുക. ശേഷം മറ്റൊരു ബൗളിലേക്ക് ഒരു കപ്പ് മൈദ ചേർക്കുക.

ശേഷം മൈദയിലേക്ക് അര ടീസ്പൂൺ കറുത്ത എള്ളും, ഒരു ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിലും, ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ആക്കുക. ശേഷം ആവശ്യത്തിന് കുറേശ്ശെയായി വെള്ളം ചേർത്ത് മാവിനെ നല്ല സോഫ്റ്റ് ആയി കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവിനെ 5 മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം നേരത്തെ കുഴച്ചു വെച്ചിട്ടുള്ള ഫില്ലിങ്ങിനെ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക. 5 മിനിറ്റ് ആയപ്പോൾ മാവ് നല്ല സോഫ്റ്റ് ആയി വന്നിട്ടുണ്ട്. സോഫ്റ്റായി വന്ന മാവിനെ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക.

ശേഷം ഉരുട്ടിയെടുത്ത ബോളിനെ കൗണ്ടർ ടോപ്പിൽ കുറച്ചു പൊടി വിതറിയ ശേഷം പരത്തുക. പരത്തിയ ശേഷം അതിൻറെ സെൻറർ ഭാഗത്തുനിന്ന് താഴെയായി മുറിക്കുക. ശേഷം മുറിച്ചു വെച്ചിട്ടുള്ള ഭാഗത്തേക്ക് ഫില്ലിംഗ് വെച്ച് കൊടുക്കുക. എന്നിട്ട് പലഹാരം റോളാക്കി എടുക്കുക. എന്നിട്ട് ഫില്ലിംഗ് പുറത്തു പോകാത്ത വിധം ചേർത്തുവച്ച് ഒട്ടിക്കുക. എല്ലാ സ്നാക്കുകളും ഇതുപോലെ തയ്യാറാക്കിയശേഷം ഒരു ചട്ടിയിൽ അര ഭാഗത്തോളം എണ്ണ വച്ച് ചൂടാക്കുക.

ശേഷം ചൂടായ എണ്ണയിലേക്ക് എത്രത്തോളം സ്നാക്ക് ഇടാൻ പറ്റുമോ അത്രത്തോളം ഇത് ഫ്രൈ ചെയ്തെടുക്കാം. വളരെ ടേസ്റ്റിയായ സ്ലാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ സ്ലാക്ക് തയ്യാറാക്കി നോക്കണേ. ഉള്ളിൽ ഫില്ലിംഗ് വെച്ചിട്ടുള്ളതു കൊണ്ടുതന്നെ നല്ല ടേസ്റ്റാണ് ഈ സ്നാക്ക്. ട്രൈ ചെയ്തു നോക്കാൻ മറക്കരുത്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്

Leave a Reply