എത്ര കഴിച്ചാലും മടുക്കില്ല. രാവിലെയും വൈകുന്നേരങ്ങളിലുമെല്ലാം ഈ പലഹാരം മതി

നല്ല രുചികരമായ പുതുമയുള്ള പലഹാരങ്ങൾ കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കിയാലോ. ആവിയിൽ വേവിച്ചെടുക്കുന്ന ഈ പലഹാരം കഴിക്കാൻ നല്ല ടേസ്റ്റിയാണ്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 2 പഴം എടുക്കുക. ഏത് പഴവും ഈ പലഹാരത്തിനായി എടുക്കാവുന്നതാണ്. ശേഷം ഈ പഴത്തെ ചെറിയ പീസുകളായി മുറിച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായിവന്ന പാനിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർക്കുക.

ശേഷം നെയ്യിലേക്ക് ഈ അരിഞ്ഞുവെച്ചിട്ടുള്ള പഴം ചേർത്ത് വഴറ്റുക. നല്ലപോലെ വെന്തുടഞ്ഞുവന്ന പഴത്തിലേക്ക് ഒരു കപ്പ് ചിരകിയ തേങ്ങാ ചേർത്ത് ഇളക്കി മിക്‌സാക്കുക. ശേഷം അതിലേക്ക് അര കപ്പ് ശർക്കര ചിരകിയത് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അതിനൊപ്പം കാൽ ടീസ്പൂൺ ഏലക്ക പൊടിയും ചേർത്ത് എല്ലാം കൂടി നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് ഈ മിക്സ് പാനിൽ നിന്നും വിട്ട് വരുന്ന പരുവമായാൽ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം മറ്റൊരു പാനിലേക്ക് ഒരു കപ്പ് വെള്ളവും ആവശ്യത്തിനുള്ള ഉപ്പും, ഒരു ടേബിൾ സ്പൂൺ ഓയിലും ചേർത്ത് തിളപ്പിക്കുക.

ശേഷം ഫ്ളയിം ലോയിലേക്ക് മാറ്റിയ ശേഷം ഒരു കപ്പ് അരിപ്പൊടി വെള്ളത്തിലേക്ക് ചേർത്ത് ഇളക്കി മിക്‌സാക്കുക. അരിപ്പൊടിയും വെള്ളവും നല്ലപോലെ യോജിച്ചുവന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ഒരു മിനിറ്റോളം മാവിനെ അടച്ചുവെക്കുക. ശേഷം മാവിനെ കൈകൊണ്ട് നല്ല സോഫ്റ്റായി കുഴച്ചെടുക്കുക. ശേഷം കുഴച്ചെടുത്ത മാവിനെ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക. ശേഷം മാവിനെ പരത്തിയെടുക്കുക. പരത്തിയെടുത്ത മാവിൻറെ നടുവിലായി കുറച്ചു പഴം ഫില്ലിംഗ് വെക്കുക.

ശേഷം മാവിൻറെ എല്ലാ സൈഡിലും കുറച്ചു വെള്ളം നനയ്ക്കുക. എന്നിട്ട് നേർപകുതിയായി ചേർത്തൊട്ടിക്കുക. എല്ലാ പലഹാരവും ഇത്പോലെ ചെയ്തെടുക്കുക. എന്നിട്ട് ഒരു സ്റ്റീമറിൽ വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം തിളച്ചുവന്ന വെള്ളത്തിലേക്ക് തട്ട് വെച്ച ശേഷം ഓരോ പലഹാരവും അതിന്റെ മുകളിലായി വെച്ച് ആവിയിൽ വേവിക്കുക. 15 മിനിറ്റ് കൊണ്ട് തന്നെ പലഹാരം വെന്തു കിട്ടിയിട്ടുണ്ട്. ശേഷം പാനിൽ നിന്നും എടുത്തു സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ അലഹാരം തയ്യാറായിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page