എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പായസമാണ് അരവണ പായസം. ശബരിമലയിലെ നേർച്ച നേരുമ്പോൾ കിട്ടുന്ന പായസമാണ് ഇത്. വെറും മൂന്നു ചേരുവകൾ കൊണ്ട് ഈസിയായി ഉണ്ടാക്കാൻ പറ്റുന്ന ഈ പായസം എത്ര കഴിച്ചാലും മതിവരില്ല എന്നതാണ് യാഥാർഥ്യം. അപ്പോൾ നമുക് നോക്കാം എങ്ങനെയാണു ഈ പായസം ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒരു കപ്പ് കുത്തരി നല്ല പോലെ കഴുകി എടുക്കുക. ഇനി കഴുകിയെടുത്ത അരിയെ വേവിക്കാനായി ഒരു പാത്രത്തിലേക്ക് ചേർക്കുക.
ഇനി നാലര കപ്പ് വെള്ളവും, ഒരു ടേബിൾ സ്പൂൺ ബട്ടറും ചേർത്ത് ലോ ഫ്ളൈമിൽ അടച്ചു വെച്ച് വേവിച്ചെടുക്കുക. ഇനി അഞ്ഞൂറ് ഗ്രാം ശർക്കര ഒരു പാത്രത്തിലേക്ക് ചേർക്കുക. ശേഷം മൂന്നു കപ്പ് വെള്ളവും ചേർത്ത് ശർക്കര അലിയിച്ചെടുക്കുക. ഇനി വെന്തു വന്ന അരിയിലേക്ക് അലിയിച്ചെടുത്ത ശർക്കര അരിച്ചു ചോറിലേക്ക് ചേർത്ത് ഇളക്കുക. ഇനി ഒരു ചെറിയ പീസ് ചുക്ക് പൊടിച്ചത് ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ല പോലെ വേവിച്ചെടുക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ നെയ്യും ചേർത്ത് മിക്‌സാക്കുക.
ഇനി പായസം കുറച്ചു വരട്ടി എടുക്കുക. ഇനി നല്ല പോലെ കുറുകി വന്ന പായസത്തിൽ ഒരു ടീസ്പൂൺ നെയ്യും ചേർത്ത് വേവിച്ചെടുക്കുക. ലോ ഫ്ളൈമിൽ ഇട്ടു നെയ്യ് തെളിഞ്ഞു വരുന്നത് വരെ വേവിക്കുക. ഇനി കുറച്ചു ഉണക്ക തേങ്ങാ നെയ്യിൽ വരട്ടി പായസത്തിലേക്ക് ചേർത്ത് കൊടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ അരവണ പായസം ഇവിട റെഡിയായി വന്നിട്ടുണ്ട്.
എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വളരെ സ്പെഷ്യലായ ടേസ്റ്റിയായ ഈ പായസം ഈ ഓണത്തിന് എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
