3 ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം.

ഇന്ന് നമുക്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു മിട്ടായി പരിചയപ്പെട്ടാലോ, വളരെ ടേസ്റ്റിയായ ഒരു മിട്ടായി പോലെ കഴിക്കാൻ പറ്റിയ ഈ റെസിപ്പി നമുക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് മൈദ ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം മൈദയിലേക്ക് രണ്ട് നുള്ളു ഉപ്പും, ഒരു നുള്ളു ബേക്കിങ് സോഡയും, രണ്ട് ടേബിൾ സ്പൂൺ സൺ ഫ്ലവർ ഓയിലും, ചേർത്ത് കൈ കൊണ്ട് നല്ലപോലെ തിരുമ്മി യോജിപ്പിച്ചെടുക്കുക. ശേഷം കുറെച്ചെയായി വെള്ളം ചേർത്ത് മാവിനെ നല്ല സോഫ്റ്റായി കുഴച്ചെടുക്കുക.

ശേഷം കുഴച്ചെടുത്ത മാവിനെ 15 മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. നല്ല സ്മൂത്തായി കുഴച്ചെടുത്ത മാവിനെ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക. എന്നിട്ട് ഉരുട്ടിയെടുത്ത ബോളിനെ കൈ കൊണ്ട് നീളത്തിൽ ഷെയ്‌പ്പാക്കി എടുക്കുക. ശേഷം ഒരു ചട്ടിയിൽ അര ഭാഗത്തോളം എണ്ണ വെച്ച് ചൂടാക്കുക. ശേഷം നല്ലപോലെ ചൂടായി വന്ന എണ്ണയിലേക്ക് ഷെയ്‌പ്പാക്കി വെച്ചിട്ടുള്ള ഈ മാവിനെ ചേർത്ത് ഫ്രൈ ചെയ്തെടുക്കുക.

മീഡിയം ഫ്ളൈമിലിട്ട് വേണം ഫ്രൈ ചെയ്തെടുക്കാൻ. ശേഷം ഫ്രൈ ചെയ്തെടുത്ത പലഹാരം എണ്ണയിൽ നിന്നും കോരി എടുക്കുക. ശേഷം ഒരു പാനിലേക്ക് അര കപ്പ് പഞ്ചസാര ചേർക്കുക. ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് ഇളക്കുക. ശേഷം ലോ ഫ്ളൈമിൽ വെച്ച് പഞ്ചസാര കട്ടിയാക്കി എടുക്കുക. എന്നിട്ട് തൊട്ട് നോക്കുമ്പോൾ ഒരുനൂൽ പരുവമായാൽ ഫ്രൈ ചെയ്തു വെച്ചിട്ടുള്ള സ്‌നാക്കിനെ മുഴുവനായും പഞ്ചസാര ലായനിയിലേക്ക് ചേർത്ത് ഇളക്കുക.

എന്നിട്ട് പഞ്ചസാര ഡ്രൈ ആയി ഈ മുട്ടായിലേക്ക് പിടിച്ചു കിട്ടിയാൽ പാനിൽ നിന്നും എടുത്തുമാറ്റുക. എന്നിട്ട് കുറച്ചു പലഹാരത്തെ മറ്റൊരു പാനിൽ തയ്യാറാക്കിയ കാരമലൈസാക്കി എടുത്ത പഞ്ചസാരയിൽ കോട്ടാക്കി എടുക്കുക. എന്നിട്ട് അര മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെച്ച ശേഷം സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറയിട്ടുണ്ട്. നല്ല ചൂട് കട്ടനൊപ്പവും, വെറുതെ ഇരിക്കുമ്പോൾ കഴിക്കാനും ഇത് വളരെ നല്ലതാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page