മിക്കവാറും പേർക്കും മീൻ കറി വെക്കുന്നതിനേക്കാൾ ഫ്രൈ ചെയ്യുന്നതായിരിക്കും ഏറെ ഇഷ്ടം. എന്നാൽ ഇന്ന് നമുക്ക് ഒരു വേറെയ്റ്റി ഫിഷ് ഫ്രൈ പരിചയപ്പെട്ടാലോ. ഏത് മീനും ഈ രീതിയിൽ ഫ്രൈ ചെയ്താൽ ടേസ്റ്റ് ഇരട്ടിയാകും. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ ഫിഷ് ഫ്രൈ തയ്യാറാക്കുന്നത് എന്ന്. അതിനായി ഒരു കിലോ അയല മീൻ നല്ല പോലെ കഴുകി വരഞ്ഞെടുക്കുക. ശേഷം മീനിലേക്ക് അരടീസ്പൂൺ ഉപ്പും, മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരുടീസ്പൂൺ മല്ലിപ്പൊടിയും ചേർത്ത് കൊടുക്കുക.
ശേഷം മീനിലേക്ക് ഒരു ടേബിൾ സ്പൂൺ കുരുമുളക്പൊടിയും, ഒരു നെല്ലിക്ക വലിപ്പത്തിലുള്ള വാളൻ പുളി കുറച്ചുനേരം ഒന്നര ടേബിൾ സ്പൂൺ വെള്ളത്തിൽ കുതിർത്തിയ ശേഷം പിഴിഞ്ഞെടുത്ത ഒന്നര ടേബിൾ സ്പൂൺ പുളിവെള്ളം മീനിലേക്ക് ചേർക്കുക. ശേഷം ഇത്രയും കൂടി മീനിലേക്ക് നല്ല പോലെ തേച്ചു പിടിപ്പിക്കുക. ശേഷം മീനിനെ അര മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം മീനിലേക്ക് ഒരു മസാല കൂടി ആവശ്യമുണ്ട്. അതിനുവേണ്ടി അഞ്ച് പച്ചമുളകും, ഒരു ചെറിയ കഷ്ണം ഇഞ്ചിയും, 6 അല്ലി വെളുത്തുള്ളി, 12 പീസ് ചെറിയ ഉള്ളി, കുറച്ചു കറിവേപ്പില എന്നിവ മിക്സിയുടെ ജാറിലേക്ക് മാറ്റുക.
ശേഷം ഇതിനൊപ്പം ഒരു ടേബിൾ സ്പൂൺ പുളിയുള്ള തൈരും, മുക്കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് നല്ല പോലെ അരച്ചെടുക്കുക. ശേഷം റെസ്റ്റ് ചെയ്യാനായി വെച്ചിട്ടുള്ള മീനിലേക്ക് ഇപ്പോൾ അരച്ചെടുത്ത മിക്സ് നല്ല പോലെ തേച്ചു പിടിപ്പിക്കുക. ശേഷം ഒരു ടീസ്പൂൺ ഉണക്കമുളക് ചതച്ചതും, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നല്ല പോലെ മീനിൽ സ്പ്രെഡ്ടക്കുക. ശേഷം പത്തുമിനിട്ടും കൂടി റെസ്റ്റ് ചെയ്യാനായി വെച്ച ശേഷം ഫ്രൈ ചെയ്യാം. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക.
ശേഷം എണ്ണയിലേക്ക് മസാല തേച്ചു വെച്ച മീൻ ചേർത്ത് കൊടുക്കുക. ശേഷം മീഡിയം ഫ്ളൈമിൽ വെച്ച് മീൻ ഫ്രൈ ചെയ്തു എടുക്കുക. ഒരു സൈഡ് മൂത്തുവന്നാൽ മീൻ തിരിച്ചിട്ടു കൊടുക്കുക. ശേഷം രണ്ട് സൈഡും മൂത്തുവന്നാൽ നല്ല കട്ടിയുള്ള കാൽ കപ്പ് തേങ്ങാപ്പാൽ മീനിലേക്ക് ചേർക്കുക. ശേഷം കുറച്ചു കറിവേപ്പിലയും ചേർത്ത് തേങ്ങാപ്പാൽ വറ്റി വരുന്നത് വരെ അടച്ചു വെച്ച് വേവിക്കുക.
ശേഷം ഒരു ജ്യൂസി മസാലയോടൊപ്പം മീൻ നല്ല പോലെ പാകമായി കിട്ടിയിട്ടുണ്ട്. ശേഷം മീൻ ചൂടോടുകൂടി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ മീൻ ഫ്രൈ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിലൊരു ഫിഷ് ഫ്രൈ തയ്യാറാക്കി നോക്കണേ. ഏത് മീനും ഈ രീതിയിൽ ഫ്രൈ ചെയ്താൽ വളരെ ടേസ്റ്റിയാണ്. ട്രൈ ചെയ്യാൻ മറക്കല്ലേ.
