ചപ്പാത്തിയും ദോശയുമൊക്കെ മറന്നേക്കൂ, ഗോതമ്പ് പൊടി കൊണ്ട് കിടിലൻ രുചിയിലൊരു പലഹാരം

പുതുമയുള്ള പലഹാരങ്ങൾ കഴിക്കാനാണ് നാം എല്ലാവരും ഇഷ്ടപ്പടുന്നത്. എന്നാൽ ഇന്ന് നമുക്ക് ചപ്പാത്തിയെക്കാൾ രുചിയിലുള്ള ഒരു പലഹാരം പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായ ഈ പലഹാരം കറികളൊന്നും ഇല്ലാതെ കഴിക്കാനും വളരെ നല്ലതാണ്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് ഗോതമ്പ് മാവ് എടുക്കുക. ശേഷം മാവിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, സാദാരണ വെള്ളവും ചേർത്ത് മാവിനെ സോഫ്റ്റായി കുഴച്ചെടുക്കുക.

ശേഷം സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ ഫില്ലിംഗ് തയ്യാറാക്കി എടുക്കുന്ന സമയം വരെ റസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് ഒരു സവാള കൊത്തിയരിഞ്ഞതും, കുറച്ചു കറിവേപ്പിലയും, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക. വാടിവന്ന സവാളയിലേക്ക് രണ്ട് തക്കാളി പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക.

ശേഷം തക്കാളിയും നല്ലപോലെ വെന്തുടഞ്ഞു വന്നാൽ അര ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടീസ്പൂൺ കാശ്മീരി മുളക്പൊടി, കാൽടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, എന്നിവ ചേർത്ത് നല്ലപോലെ മിക്‌സാക്കുക. എന്നിട്ട് എല്ലാം കൂടി നല്ലപോലെ വഴറ്റിയെടുത്താൽ ഫ്‌ളയിം ഓഫ് ചെയ്യുക. എന്നിട്ട് ചപ്പാത്തിക്ക് മാവ് എടുക്കുന്നത് പോലെ മാവിനെ ബോളാക്കി ഉരുട്ടിയെടുക്കുക.

ശേഷം ഉരുട്ടിയെടുത്ത ഓരോ ബോളിനേയും ചപ്പാത്തി പോലെ പരത്തിയെടുക്കുക. ശേഷം പരത്തിയെടുത്ത ചപ്പാത്തിയുടെ ഉള്ളിലേക്ക് ഈ ഫില്ലിംഗ് വെച്ച് കവർ ചെയ്യുക. എന്നിട്ട് കുറച്ചു പൊടി വിതറിയ ശേഷം ഒന്നും കൂടി പരത്തിയെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഓരോ പലഹാരമായി ഇട്ട് ചുട്ടെടുക്കുക. ഒരു ടീസ്പൂൺ എണ്ണയോ നെയ്യോ വീഴ്ത്തിയ ശേഷം ചുട്ടെടുക്കുക.

മീഡിയം ഫ്ളൈമിൽ വെച്ച് തിരിച്ചും മറിച്ചുമിട്ട് പലഹാരം ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറായിട്ടുണ്ട്. കറികളൊന്നും ഇല്ലാതെ കഴിക്കാൻ പറ്റിയ നല്ലൊരു ബ്രേക്ഫാസ്റ്റ് റെസിപ്പിയാണിത്. ചൂടോടെ കഴിക്കാനാണ് കൂടുതൽ നല്ലത്. എല്ലാവരും തീർച്ചയായും ഇത് തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുളള വീഡിയോ കണ്ടുനോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page