ഇന്ന് നമുക്ക് ആവിയിൽ വേവിച്ചെടുക്കുന്ന നല്ല ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കിയാലോ. ഉള്ളിൽ ഫില്ലിംഗ് വച്ച് തയ്യാറാക്കുന്ന നല്ല ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരമാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരുകപ്പ് കറുത്ത എള്ള് എടുക്കുക. എന്നിട്ട് ഒരു പാനിലേക്ക് മാറ്റുക. ശേഷം ചെറിയ തീയിലിട്ട് ഒന്ന് ചൂടാക്കിയെടുക്കുക. ഒന്നു ചൂടാക്കി എടുത്ത എള്ളിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ചൂടാറി വരുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക.
ശേഷം അതിനൊപ്പം രണ്ടു ഏലക്കയും, അരക്കപ്പ് തേങ്ങ ചിരകിയതും ചേർത്ത് ഒന്ന് പൊടിച്ചെടുക്കുക. തേങ്ങയും എള്ളും നല്ലപോലെ പൊടിഞ്ഞു കിട്ടിയ ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി അതിനൊപ്പം ഒരു കപ്പ് ശർക്കര ചീകിയത് കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് എള്ളും ശർക്കരയും നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം അതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. വെള്ളത്തിലേക്ക് പാകത്തിനുള്ള ഉപ്പും ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് കൊടുക്കുക. ഇനി നല്ലപോലെ വെള്ളം തിളപ്പിക്കുക. വെള്ളം നല്ലപോലെ തിളച്ചു വരുമ്പോൾ ഒരു കപ്പ് അരിപ്പൊടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.
മാവ് നല്ലപോലെ വെള്ളവുമായി യോജിച്ച് വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്ത ശേഷം അടച്ചുവെക്കുക. രണ്ട് മിനിറ്റോളം അടച്ചുവെച്ച ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് കൈകൊണ്ട് നല്ലപോലെ ഒന്ന് സോഫ്റ്റായി കുഴച്ചെടുക്കുക. നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ ചെറിയ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക. ഉരുട്ടിയെടുത്ത ബോളിനെ ചപ്പാത്തിപ്പലകയിൽ വെച്ച് ഒന്ന് പരത്തിയെടുക്കുക. പരത്തിയെടുത്ത മാവിൻറെ ഉള്ളിലേക്ക് ഒരു ചെറിയ ബോൾ ഫില്ലിംഗ് വെച്ച് കൊടുക്കുക.
എന്നിട്ട് ഫില്ലിംഗ് അകത്താക്കുന്ന രീതിയിൽ കവർ ചെയ്ത് നാല് സൈഡും മടക്കി ചേർത്ത് ഒട്ടിക്കുക. ഫില്ലിംഗ് വെച്ച് വെളിയിൽ പോകാത്ത രീതിയിൽ ഒട്ടിച്ചെടുത്ത ശേഷം നെയ് തടകിയ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് എല്ലാ പലഹാരവും ഇതുപോലെ തയ്യാറാക്കി എടുക്കുക. ശേഷം ഒരു പാത്രത്തിൽ വെള്ളം വെച്ച് തിളപ്പിച്ച ശേഷം എന്നിട്ട് അതിൻറെ മുകളിൽ ഒരു തട്ട് വെച്ച് കൊടുക്കുക. ഇനി അതിനു മുകളിലായി ഈ പലഹാരം വെച്ച് കൊടുത്ത ശേഷം ആവിയിൽ വേവിച്ചെടുക്കുക.
15 മിനിറ്റ് കൊണ്ട് തന്നെ പലഹാരം വെന്തു കിട്ടുന്നതായിരിക്കും. പതിനഞ്ച് മിനിറ്റ് ആകുമ്പോൾ പലഹാരം നല്ലപോലെ വെന്ത് വന്നിട്ടുണ്ട്. അപ്പോൾ അരിപ്പൊടിയും എള്ളും കൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല ഹെൽത്തിയായിട്ടുള്ള ഒരു പലഹാരമാണിത്. എല്ലാവരും ഈ രീതിയിൽ ഒരു പലഹാരം തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
