പാലട പായസത്തിൻറെ അതെ രുചിയിലുള്ള അവൽ പായസം മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം

ഓണത്തിനാണല്ലോ പല തരത്തിലുള്ള പായസങ്ങൾ നാം തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് അവൽ കൊണ്ട് ഒരു അടിപൊളി പായസം തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം പാലട പായസത്തിന്റെ അതേ രുചിയിലുള്ള അവൽ പായസം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതിനായി ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിലേക്ക് ഒരു കപ്പ് അവൽ ചേർത്ത് വറുക്കുക. ഇനി വറുത്തെടുത്ത അവലിനെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

എന്നിട്ട് ആ പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക. ശേഷം ബട്ടർ മെൽറ്റായി വന്നാൽ മധുരത്തിനാവശ്യമായ പഞ്ചസാര ബട്ടറിലേക്ക് ചേർത്ത് കാരമലൈസ് ചെയ്തു എടുക്കുക. ശേഷം കാരമലൈസായി വന്ന പഞ്ചസാരയിലേക്ക് അര കപ്പ് വെള്ളം ചേർത്തിളക്കുക. എന്നിട്ട് വെള്ളവും കാരമലൈസായി വന്ന ഷുഗറും ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് രണ്ട് കപ്പ് പശുവിൻ പാൽ ചേർത്തിളക്കുക. എന്നിട്ട് പാൽ ചെറുതായി കുറുകി വന്നാൽ നേരത്തെ വറുത്തു വെച്ചിട്ടുള്ള അവൽ ചേർത്തിളക്കുക.

ശേഷം അവൽ വെന്തു സോഫ്റ്റായി വരുന്നത് വരെ ഇളക്കി വേവിക്കുക. ശേഷം കാൽ ടീസ്പൂൺ ഏലക്ക പൊടിയും, രണ്ട് നുള്ളു ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കിയ ശേഷം ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് പായസത്തിലേക്ക് ഒരു ടീസ്പൂൺ നെയ്യും ചേർത്തിളക്കി സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ അവൽ പായസം തയ്യാറായിട്ടുണ്ട്. നല്ല ചൂടോടെ കഴിക്കാനാണ് നല്ലത്. ഈ ഓണത്തിന് ഈ പായസം കൂടി സ്പെഷ്യലായി തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.

 

Leave a Reply

You cannot copy content of this page