ഈ ഓണത്തിന് സ്പെഷ്യലായി ആർക്കും തയ്യാറാക്കാം ഈസി അച്ചപ്പം

പണ്ടുകാലം മുതൽക്കേ നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്ക്സ് റെസിപ്പിയാണ് അച്ചപ്പം. എന്നാൽ ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള അച്ചപ്പം തയ്യാറാക്കിയാലോ. ആർക്കും വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഒരു അച്ചപ്പമാണ് ഇന്ന് തയ്യാറാക്കാൻ പോകുന്നത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ അച്ചപ്പം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാർ എടുക്കുക. അതിലേക്ക് 1 കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക.

ശേഷം അതേ അളവിൽ ഒന്നര കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക. ഇനി അടിച്ചെടുത്ത തേങ്ങ മിക്സിനെ നല്ലപോലെ അരിച്ചെടുക്കുക. ശേഷം 3 കോഴി മുട്ട പൊട്ടിച്ച് ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം മുട്ടയെ നല്ലപോലെ അടിച്ചെടുക്കുക. ഇനി ആറ് കപ്പ് അരിപ്പൊടി എടുക്കുക. ഇനി നേരത്തെ അടിച്ചെടുത്ത തേങ്ങാ പാല് മാവിലേക്ക് ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ശേഷം അതിലേക്ക് അടിച്ചെടുത്ത മുട്ടയും കൂടി ചേർത്തു കൊടുക്കുക. എന്നിട്ട് നല്ലപോലെ യോജിപ്പിക്കുക.

ശേഷം പാകത്തിന് കലക്കിയെടുത്ത മാവിലേക്ക് അരക്കപ്പ് പഞ്ചസാരയും,കാൽ ടീസ്പൂൺ ഉപ്പും, അര ടീസ്പൂൺ ഏലക്കാ പൊടിച്ചതും, ഒരു ടേബിൾ സ്പൂൺ കറുത്ത എള്ളും ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം ഒരു ചട്ടിയിൽ അര ഭാഗത്തോളം എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് അച്ചപ്പതിന്റ അച്ചിനെ കുറച്ചുനേരം എണ്ണയിൽ ഇട്ട് ചൂടാക്കുക. ഇനി ചൂടായ അച്ചിനെ മാവിലേക്ക് ഇട്ട് 30 സെക്കൻഡോളം വെക്കുക. എന്നിട്ട് എണ്ണയിലേക്ക് ഇട്ടു വെക്കുക. എന്നിട്ട് അച്ചിൽ നിന്നും അച്ചപ്പം തനിയെ വിട്ട് വരുന്നത് വരെ എണ്ണയിൽ തന്നെ ഇട്ട് വെക്കുക.

ശേഷം ഓരോ അച്ചപ്പം ചെയ്യുന്നതിനു മുമ്പും അച്ചിനെ എണ്ണയിൽ ചൂടാക്കി എടുക്കുക. എന്നിട്ട് രണ്ട് സൈഡും മൂപ്പിച്ചെടുക്കുക. ശേഷം എല്ലാ അച്ചപ്പവും ഇതുപോലെ തയ്യാറാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള അച്ചപ്പം തയ്യാറായിട്ടുണ്ട്. ഈ ഓണത്തിന് സ്പെഷ്യൽ ആയി ഈ അച്ചപ്പം കൂടി തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page