വാഴപ്പിണ്ടി കൊണ്ട് ഇത്രയും ടേസ്റ്റിയായ അച്ചാറോ. എന്റമ്മോ പൊളി തന്നെ.

പല സാധനങ്ങൾ കൊണ്ടും നാം അച്ചാർ തയ്യാറാക്കാറുണ്ട്. എന്നാൽ വാഴപ്പിണ്ടി കൊണ്ടൊരു അച്ചാർ ഉണ്ടാക്കിയിട്ടുണ്ടോ. നമ്മുടെ തടി കുറക്കാൻ ഏറ്റവും നല്ലൊരു സാധനമാണ് ഈ വാഴപ്പിണ്ടി. എന്നാൽ ഇന്ന് നമുക്ക് വാഴപ്പിണ്ടി കൊണ്ട് കിടിലൻ ടേസ്റ്റിലൊരു അച്ചാർ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി വാഴപ്പിണ്ടിയെ വട്ടത്തിൽ അരിഞ്ഞ ശേഷം ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം അതിനെ നല്ലപോലെ കഴുകിയെടുക്കുക.

എന്നിട്ട് വെള്ളം തോരാനായി ഒരു അരിപ്പയിലിട്ട് വെക്കുക. ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് നാല് ടേബിൾ സ്പൂൺ നല്ലെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുക് പൊട്ടിക്കുക. ശേഷം കുറച്ചു കറിവേപ്പിലയും, 3 വെളുത്തുള്ളി രണ്ടായി കീറിയതും, 2 ടേബിൾ സ്പൂൺ ഇഞ്ചി പൊടിയായി അരിഞ്ഞതും, ചേർത്ത് വറുത്തെടുക്കുക. ഒരു ബ്രൗൺ കളറാകാൻ തുടങ്ങുമ്പോൾ 5 ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടിയും, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും, നാലു ടേബിൾ സ്പൂൺ വിനാഗിരിയും ചേർത്ത് തിളപ്പിക്കുക.

ശേഷം ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് മസാല ഒന്ന് വേവിക്കുക. ശേഷം അതിലേക്ക് മുറിച്ചു വെച്ചിട്ടുള്ള വാഴപ്പിണ്ടി ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് അടച്ചു വെച്ച് 5 മിനിറ്റോളം ലോ ഫ്ളൈമിൽ വേവിക്കുക. 5 മിനിറ്റായപ്പോൾ വാഴപ്പിണ്ടി സോഫ്റ്റായി വന്നിട്ടുണ്ട്. ശേഷം ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ഒരു ടീസ്പൂൺ വറുത്തു പൊടിച്ച ഉലുവാപ്പൊടിയും, ഒരു ടീസ്പൂൺ കായപ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് ചൂടാറാനായി തുറന്നു വെക്കുക. ശേഷം തണുത്തുവന്ന അച്ചാറിനെ ഒരു നനവില്ലാത്ത കുപ്പിയിലാക്കി സൂക്ഷിച്ചു വെക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ വാഴപ്പിണ്ടി അച്ചാർ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ അച്ചാർ തയ്യാറാക്കി നോക്കണേ.

Leave a Reply