ചപ്പാത്തി ഉണ്ടാക്കാൻ കുറച്ചു പാടുള്ള കാര്യം തന്നെയാണ് അല്ലേ. എന്നാൽ എപ്പോഴും നമ്മൾ മാവു കുഴച്ച് പരത്തി എടുത്തിട്ടില്ലേ ചപ്പാത്തി തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് നല്ല സോഫ്റ്റായ ടേസ്റ്റിയായ ചപ്പാത്തി വളരെ സിമ്പിളായി കുഴക്കാതെയും, പരത്താതെയും എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പു മാവ് ചേർത്ത് കൊടുക്കുക. ശേഷം മാവിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ഒരു കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ കലക്കി എടുക്കുക.
ശേഷം ഒരു മുക്കാൽ കപ്പ് വെള്ളം കൂടി മാവിലേക്ക് ചേർത്ത് നല്ലപോലെ മിക്സ് ആക്കുക. സാധാരണ രീതിയിൽ ഗോതമ്പ് ദോശ തയ്യാറാക്കാൻ എടുക്കുന്നതിനേക്കാൾ കുറച്ചുകൂടി കട്ടിയുള്ള മാവാണ് ചപ്പാത്തിക്കായി വേണ്ടത്. ശേഷം ഒരു ദോശ തവ അടുപ്പിൽ വച്ച് ചൂടാക്കുക. നല്ലപോലെ ചൂടായി വന്ന തവയിലേക്ക് കുറച്ചു ഓയിൽ ബ്രെഷ് ചെയ്തു കൊടുക്കുക. ശേഷം ഒരു തവി മാവും കൂടി പാനിലേക്ക് ഒഴിച്ച് ചുറ്റിക്കുക. ഒരുപാട് കട്ടിയുമല്ല ഒരുപാട് ലൂസുമല്ല ആ ഒരു പരുവത്തിൽ വേണം മാവിനെ ഒഴിച്ച് കൊടുക്കാൻ.
ഒരു സൈഡ് ബബിൾസ് പോലെ പൊങ്ങി വരുമ്പോൾ തിരിച്ചിട്ടു കൊടുക്കുക. ശേഷം മീഡിയം ഫ്ളൈമിൽ വെച്ച് പൊങ്ങി വരുന്നതുവരെ വേവിക്കുക. ശേഷം ഒരു തവികൊണ്ട് മുകളിലായി ഒന്ന് പ്രസ് ചെയ്തു കൊടുക്കുക. മൂന്നു പ്രാവശ്യത്തോളം തിരിച്ചും മറിച്ചുമിട്ട് ഒന്ന് പ്രസ്സ് ചെയ്തു കൊടുക്കാം. എന്നിട്ട് ഒരു സൈഡ് പൊങ്ങി വരുമ്പോൾ കുറച്ചു ഫ്ലെയിം ഹൈയിലേക്ക് മാറ്റുക. ശേഷം തിരിച്ചും മറിച്ചുമിട്ട് രണ്ട് സൈഡും പൊങ്ങി വരുന്നതുവരെ മൂപ്പിച്ചെടുക്കുക.
ശേഷം രണ്ട് സൈഡും നല്ലപോലെ മൂത്ത് പൊങ്ങി വരുമ്പോൾ പാനിൽ നിന്ന് എടുത്തു മാറ്റുക. ഇതുപോലെ തന്നെ എല്ലാ മാവിനെയും ചപ്പാത്തി ഉണ്ടാക്കിയെടുക്കാം. അപ്പോൾ ഇനി മുതൽ കുഴക്കാതെയും, പരത്താതെയും, നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ചപ്പാത്തി തയ്യാറാക്കി എടുക്കാവുന്നതാണ്. എല്ലാവരും ഈ രീതിയിൽ ചപ്പാത്തി തയ്യാറാക്കി നോക്കണേ.നല്ല സോഫ്റ്റും, നല്ല ടേസ്ടിയുമായിട്ടുള്ള ചപ്പാത്തി വളരെ പെട്ടെന്ന് തന്നെ നമുക്ക് ചെയ്തെടുക്കാൻ കഴിയും. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ട് നോക്കാവുന്നതാണ്.
