ഒരുപാട് പോഷക ഗുണങ്ങളുള്ള ഒരു ആഹാരസാധനമാണ് കൂൺ. കൂൺ കൊണ്ട് ഒരുപാട് വിഭവങ്ങൾ നമുക്ക് തയ്യാറാക്കാൻ കഴിയും. എന്നാൽ ഇന്ന് നമുക്ക് കൂൺ കൊണ്ട് ഒരു അടിപൊളി റെസിപ്പി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. അതിനായി 400 ഗ്രാം കൂൺ നല്ല വൃത്തിയായി കഴുകിയെടുക്കുക. ശേഷം കൂണിൻറെ മുകളിലായി കാണുന്ന തൊലി ഇളക്കി കളയുക. ശേഷം അതിനെ വലിയ പീസുകളായി മുറിച്ചെടുക്കുക.
ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചൂടായ പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് ചെറുതായി അരിഞ്ഞെടുത്ത 2 സവാള ചേർത്ത് വഴറ്റുക. എന്നിട്ട് കുറച്ച് കറിവേപ്പിലയും ചേർത്ത് ഇളക്കുക. ശേഷം രണ്ടു കഷണം ഇഞ്ചി പൊടിയായി അരിഞ്ഞെടുത്തതും, ഒരു പത്ത് അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞെടുത്തതും, 3 പച്ചമുളക് ചെറുതായി അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി വഴറ്റുക.
ഒരു ബ്രൗൺ കളർ ആയി വന്ന സവാളയിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും, രണ്ട് ടേബിൾ സ്പൂൺ മല്ലിപൊടിയും ചേർത്ത് ഇളക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും, ഒരു ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടിയും, ഒരു ടീസ്പൂൺ ഗരംമസാലപ്പൊടിയും, ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് നല്ലപോലെ ഇളക്കി വഴറ്റുക. മസാല നല്ലപോലെ മൂത്ത് വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് ഇളക്കി വഴറ്റുക. ശേഷം തക്കാളി വെന്തുവരുമ്പോൾ അര ഗ്ലാസ് വെള്ളവും ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക.
ശേഷം കൂണിൽ നിന്ന് നല്ലപോലെ വെള്ളമിറങ്ങി വന്നിട്ടുണ്ട്. ഇനി വെള്ളത്തിലിട്ടു കുറച്ചു നേരം കൂടി കൂൺ വേവിച്ച ശേഷം ഒന്ന് റോസ്റ്റാക്കി എടുക്കുക. ശേഷം പാകത്തിന് ഉപ്പും ചേർത്ത് ഇളക്കി മല്ലിയിലയും ചേർത്ത് ചേർത്തിളക്കി ഫ്ളയിം ഓഫ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള കൂൺ മസാല ഇവിടെ തയ്യാറായിട്ടുണ്ട്. നല്ല രുചികരമായ ഒരു റെസിപ്പിയാണിത്. എല്ലാവരും ഈ രീതിയിൽ കൂൺ മസാല തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
