ഇന്ന് നമുക്ക് നല്ല ഹെൽത്തിയായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കിയാലോ. വീട്ടിലുള്ള വളരെ കുറച്ച് ചേരുവകൾ കൊണ്ടാണ് ഈ പലഹാരം തയ്യാറാക്കുന്നത്. ആവിയിൽ വേവിച്ചെടുക്കുന്നതു കൊണ്ട് തന്നെ നല്ല ഹെൽത്തിയാണ് ഈ പലഹാരം. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് ക്യാരറ്റ് തൊലികളഞ്ഞ് കഴുകിവൃത്തിയാക്കി എടുക്കുക. ശേഷം ചെറിയ പീസുകളായി മുറിച്ചെടുത്ത ക്യാരറ്റിനെ ആവിയിൽ വേവിച്ചെടുക്കുക.
ശേഷം വെന്തു വന്ന ക്യാരറ്റിനെ വേറൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. ഇനി മറ്റൊരു കടായിലേക്ക് മുക്കാൽ കപ്പ് ശർക്കര ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് കാൽകപ്പ് വെള്ളം ചേർത്ത് ഉരുക്കി എടുക്കുക. നല്ലപോലെ ഉരുക്കിയെടുത്ത ശർക്കരയെ അരിച്ചെടുക്കുക. ശേഷം അരിച്ചെടുത്ത ശർക്കര പനിയെ വീണ്ടും ആ പാത്രത്തിലേക്ക് തന്നെ ഇട്ടു കൊടുക്കുക. എന്നിട്ട് അതിലേക്ക് ഒന്നര കപ്പ് തേങ്ങയും ചേർത്ത് നല്ലപോലെ ഇളക്കി മിക്‌സാക്കുക.
ശേഷം അര ടീസ്പൂൺ ഏലക്കാ പൊടിച്ചതും, ഒരു നുള്ള് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി മിക്‌സാക്കുക. തേങ്ങയിൽ ശർക്കര പാനി ഡ്രൈ ആയി വരുന്നതുവരെ ഇളക്കുക. ശേഷം വേവിച്ചു വച്ചിട്ടുള്ള ക്യാരറ്റിലെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ഒരു രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നല്ല സ്മൂത്തായി അരച്ചെടുക്കുക. അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ആക്കുക.
ശേഷം അടിച്ചെടുത്ത ക്യാരറ്റ് മിക്സിലേക്ക് രണ്ട് കപ്പ് ഗോതമ്പുമാവ് ചേർത്തിളക്കി മിക്‌സാക്കുക. ശേഷം കൈ കൊണ്ട് നല്ല സ്മൂത്തായി കുഴച്ചെടുക്കുക. ശേഷം കുഴച്ചെടുത്ത മാവിനെ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക. എന്നിട്ട് ചപ്പാത്തിപ്പലകയിൽ വെച്ച് നല്ല സ്മൂത്തായി പരത്തിയെടുക്കുക. ശേഷം പരത്തിയെടുത്ത മാവിൻറെ ഉള്ളിലേക്ക് തയ്യാറാക്കിവെച്ച ഫില്ലിംഗ് വെച്ച് കൊടുക്കുക. എന്നിട്ട് കവർ ചെയ്യുക. ശേഷം രണ്ടായി മടക്കി ചേർത്തു ഒട്ടിക്കുക. എന്നിട്ട് സൈഡ് ഭാഗം എല്ലാം നല്ലപോലെ ഒട്ടിച്ചു കൊടുക്കുക.
ശേഷം എല്ലാ മാവിനെയും ഇതുപോലെ തന്നെ തയ്യാറാക്കി എടുക്കുക. ശേഷം ഒരു സ്റ്റീമറിൽ വെച്ച് ആവിയിൽ വേവിച്ചെടുക്കുക. ഏകദേശം 15 മിനിട്ട് കൊണ്ട് തന്നെ ഈ പലഹാരം വെന്ത് കിട്ടുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള നല്ല ഹെൽത്തിയായിട്ടുള്ള ഒരു പലഹാരമാണിത്. എല്ലാവരും ഈ രീതിയിൽ ഒരു പലഹാരം തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
