വൈൻ ഉണ്ടാക്കാൻ ഇത്രയും സിമ്പിളായിരുന്നോ ?

വൈൻ കുടിക്കാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ. പല തരത്തിലുള്ള വൈനുകൾ കുടിച്ചിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ഇന്ന് നമുക്ക് വെറും 2 ദിവസങ്ങൾ കൊണ്ട് ഒരു വൈൻ തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം പൈൻ ആപ്പിൾ കൊണ്ട് വൈൻ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതിനായി 3 പൈൻ ആപ്പിൾ തൊലി കളഞ്ഞെടുക്കുക. ശേഷം പൈൻ ആപ്പിളിനെ ചെറിയ പീസുകളായി മുറിച്ചെടുക്കുക. എന്നിട്ട് ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ഒരു പാൻ അടുപ്പിലേക്ക് വെക്കുക.

ശേഷം പാത്രത്തിലേക്ക് 2 ലിറ്റർ വെള്ളവും, 20 പീസ് ഏലക്കായും, 15 ഗ്രാമ്പുവും, 3 താക്കോലവും, 5 പീസ് പട്ടയും, ചേർത്ത് വെള്ളം ചെറുതായി തിളച്ചു വന്നാൽ അതിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള പൈൻ ആപ്പിൾ ചേർത്ത് കൊടുക്കുക. എന്നിട്ട് തടിയുടെ ഒരു തവി കൊണ്ട് നല്ലപോലെ ഇളക്കുക. ശേഷം അടച്ചുവെച്ചു 25 മിനിറ്റോളം ഹൈ ഫ്ളൈമിൽ വെച്ച് തിളപ്പിക്കുക. ശേഷം പൈൻ ആപ്പിൾ നല്ലപോലെ വെന്തുവന്നാൽ 500 ഗ്രാം, പഞ്ചസാര ഈ മിക്സിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം വീണ്ടും അടച്ചു വെച്ച് 20 മിനിറ്റോളം വീണ്ടും വേവിച്ചെടുക്കുക.

ശേഷം നല്ലപോലെ വെന്തുവന്ന മിക്സിനെ ഫ്ളയിം ഓഫ് ചെയ്തു തണുക്കാനായി വെക്കുക. ഇനി ഒരു ബൗളിലേക്ക് ഒന്നര ടീസ്പൂൺ പഞ്ചസാര ചേർക്കുക. അതിനൊപ്പം ഒന്നര ടീസ്പൂൺ ഈസ്റ്റും ചേർത്ത് കൊടുക്കുക. ശേഷം ഈ മിക്സിലേക്ക് 5 ടേബിൾ സ്പൂൺ ചെറിയ ചൂടുള്ള വെള്ളം ചേർത്ത് ഇളക്കുക. എന്നിട്ട് അടച്ചു വെച്ച് 10 മിനിറ്റോളം ഈ മിക്സിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. 10 മിനിറ്റായപ്പോൾ ഈസ്റ്റ് പുളിച്ചു പൊങ്ങി വന്നിട്ടുണ്ട്. ഇനി ഈസ്റ്റിനെ ഈ പൈൻ ആപ്പിൾ മിക്സിലേക്ക് ചേർത്തിളക്കുക.

ശേഷം അതിനൊപ്പം തന്നെ 3 ടേബിൾ സ്പൂൺ ഗോതമ്പും ചേർത്ത് കൊടുക്കുക. എന്നിട്ട് ഈ മിക്സിനെ ഒരു കുപ്പിയിലാക്കി അടച്ചു വെക്കുക. ഒരു കുപ്പിയുടെ പകുതി മാത്രമേ നിറക്കാനായി പാടുള്ളൂ. ശേഷം ഏത് സമയമാണോ തലേ ദിവസം വൈൻ കുപ്പിയിലാക്കിയത് പിറ്റേ ദിവസം അതെ സമയം ഒരു നനവില്ലാത്ത തടിയുടെ തവി കൊണ്ട് ഇ മിക്സ് നല്ലപോലെ ഇളക്കുക. എന്നിട്ട് വീണ്ടും അടച്ചു വെക്കുക.എന്നിട്ട് പിറ്റേ ദിവസവും നല്ലപോലെ ഇളക്കി എടുത്ത ശേഷം വീണ്ടും അടച്ചു വെക്കുക. എന്നിട്ട് മൂന്നാമത്തെ ദിവസം രാവിലെ ഇത് അരിച്ചെടുക്കുക. എന്നിട്ട് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ വൈൻ തയ്യാറായിട്ടുണ്ട്. നല്ല വീര്യം കൂടിയ വൈനാണ് ഇത്. എല്ലാവരും തയ്യാറാക്കി നോക്കണേ.

Leave a Reply