ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായിട്ടുള്ള ഒരു സ്നാക്ക്സ് റെസിപി പരിചയപ്പെട്ടാലോ. ഉള്ളിൽ ഫീലിങ് വെച്ച് തയ്യാറാക്കിയത് കൊണ്ടുതന്നെ വളരെ രുചികരമാണ് ഈ പലഹാരം. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഈ പലഹാരത്തിന് വേണ്ടിയിട്ടുള്ള ഫീലിംഗ് തയ്യാറാക്കാം. അതിനായി ഒരു കടായി അടുപ്പിൽവെച്ച് ചൂടാക്കുക. ശേഷം അതിലേക്ക് ഒന്നര ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ ചേർത്ത് കൊടുക്കുക. ഇനി ഓയിൽ ചൂടായി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി പൊടിയായി അരിഞ്ഞതും, ഒരു പച്ചമുളക് പൊടിയായി അരിഞ്ഞതും ചേർത്ത് ഒന്ന് വഴറ്റുക.
ശേഷം ഒരു ചെറിയ സവാള പൊടിയായി അരിഞ്ഞതും ചേർത്ത് ഒന്നുകൂടി വഴറ്റിയെടുക്കുക. വാടി വന്ന സവാളയിലേക്ക് അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും, മുക്കാൽ കപ്പ് ക്യാപ്സിക്കം ചെറുതായി അരിഞ്ഞതും, അരക്കപ്പ് ക്യാരറ്റ് ചെറുതായി അരിഞ്ഞതും, അരക്കപ്പ് ക്യാബേജ് ചെറുതായി അരിഞ്ഞതും, അര ടീസ്പൂൺ കുരുമുളകു പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി ഒന്ന് വാട്ടിയെടുക്കുക. വെജിറ്റബിൾസെല്ലാം പകുതിയോളം വെന്തു വന്നാൽ അതിലേക്ക് അര ടീസ്പൂൺ കാശ്മീരി മുളകുപൊടിയും, അര ടീ സ്പൂൺ മല്ലിപൊടിയും, അര ടീസ്പൂൺ ചിക്കൻ മസാല, അരടീസ്പൂൺ ചില്ലി ഫ്ളെക്സും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് എല്ലാം കൂടി നല്ലപോലെ ഇളക്കി യോജിപ്പിക്കുക.
ശേഷം അതിലേക്ക് രണ്ട് ടേബിൾസ്പൂൺ പിസ്സ സോസും ചേർക്കുക. പിസ്സ സോസ് ഇല്ലായെങ്കിൽ ടൊമാറ്റോ കെച്ചപ്പ് ചേർത്താലും മതിയാകും. പിസ്സ സോസ് ചേർത്ത് നല്ലപോലെ ഇളക്കി മസാല എല്ലാം നല്ലപോലെ വെന്തു വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ഇനി നാലു കോഴിമുട്ട പുഴുങ്ങിയെടുക്കുക. എന്നിട്ട് ഒരു കോഴിമുട്ടയെ 4 ഭാഗമാക്കി മുറിക്കുക. ഇനി കുറച്ച് ബ്രെഡ് എടുക്കുക. ശേഷം ബ്രെഡിന്റെ സൈഡ് ഭാഗത്തുള്ള മൊരിഞ്ഞ ഭാഗം മുറിച്ചു മാറ്റുക. എന്നിട്ട് ത്രികോണ ആകൃതിയിൽ ഓരോ ബ്രെഡിനേയും രണ്ടായി മുറിച്ചെടുക്കുക. ശേഷം മുറിച്ചെടുത്ത ഒരു ബ്രെഡിന്റെ ഒരു സൈഡിലായി മയോണൈസ് തേച്ചു കൊടുക്കുക. ശേഷം അതിൻറെ മുകളിലായി നേരത്തെ തയ്യാറാക്കി എടുത്ത ഫില്ലിങ് വച്ചു കൊടുക്കുക.
ഒന്നരടീസ്പൂൺ മാത്രം ഫില്ലിങ് വച്ചു കൊടുത്താൽ മതിയാകും. ശേഷം അതിൻറെ മുകളിലായി ഒരു പീസ് മുട്ട കൂടി വെച്ചു കൊടുക്കാം. ശേഷം ഒരു പാത്രത്തിലേക്ക് കുറച്ചു മൈദയിൽ കുറച്ചു വെള്ളം ചേർത്ത് മിക്സ് ആക്കി എടുക്കുക. എന്നിട്ട് മുറിച്ചു വച്ചിട്ടുള്ള മറ്റേ ബ്രെഡ് ഈ ബ്രെഡിൻറെ മുകളിലായി വച്ച് മൈദ ചേർത്ത് ഒട്ടിക്കുക. ഫില്ലിംഗ് നല്ലപോലെ ഉള്ളിൽ വരത്തക്കവിധം ബ്രെഡിന്റെ എല്ലാ ഭാഗവും മൈദ ചേർത്ത് ഒട്ടിക്കുക. ഇതുപോലെതന്നെ എല്ലാ ബ്രെഡ്ഡും ഉള്ളിൽ ഫില്ലിംഗ് വച്ചുകൊണ്ട് തയ്യാറാക്കി എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് രണ്ടു മുട്ട പൊട്ടിച്ചു വീഴ്ത്തുക.
എന്നിട്ട് അതിലേക്ക് നാല് ടേബിൾ സ്പൂൺ പാൽ ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക. ശേഷം അതിലേക്ക് അര ടീസ്പൂൺ കുരുമുളകു പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു കടായിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ് ചേർത്ത് കൊടുക്കുക. ശേഷം ചൂടായ നെയ്യിലേക്ക് ഫില്ലിംഗ് വെച്ച് തയ്യാറാക്കിയെടുത്ത ഓരോ ബ്രഡും മുട്ട മിക്സിൽ മുക്കി നെയ്യിലേക്ക് ഇടുക. ഒരു സൈഡ് മൂത്തു വരുമ്പോൾ തിരിച്ചിട്ടു കൊടുക്കുക. അങ്ങനെ എല്ലാ ബ്രെഡും ഇതുപോലെ തന്നെ ഷാലോ ഫ്രൈ ചെയ്തെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ബ്രഡ് കൊണ്ടുള്ള സാൻവിച്ച് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ സ്നാക്ക് വീട്ടിൽ തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
